ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘ഒരു വരി ‘രഞ്ജിത്ത്’ ഡയലോഗെങ്കിലും പറയണമെന്ന് സിനിമ ആഗ്രഹിച്ചു തുടങ്ങിയ അന്ന് മുതൽ സ്വപ്നം കണ്ടതാണ്; ഇന്നിപ്പോള്‍ അതും നടന്നു...’ കുറിപ്പുമായി ആനന്ദ് മന്മഥൻ

Authored by Web Desk | Last updated: 11 Mar 2026, 5:46 PM | 4 min read

Print
Anand Manmadhan share heartfelt note on working with director ranjith
ജയ ജയ ജയഹേ എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് ആനന്ദ് മന്മഥന്‍. ഹിമാലയത്തിലെ കശ്മലന്‍ എന്ന സിനിമയിലൂടെയാണ് തുടക്കം കുറിച്ചതെങ്കിലും ആനന്ദിനെ പ്രേക്ഷകര്‍ ഏറെ ശ്രദ്ധിച്ചത് ആ സിനിമയിലൂടെയാണ്. അതിനു ശേഷം ആനന്ദ് ചെയ്യുന്ന എല്ലാ വേഷങ്ങളും വലിയ ശ്രദ്ധ നേടുന്നുണ്ട്. ദേശീയ തലത്തിൽ വരെ ശ്രദ്ധേയമായ ‘സ്ഥാനാർത്ഥി ശ്രീക്കുട്ടൻ’ എന്ന ചിത്രത്തിന്റെ സഹതിരക്കഥാകൃത്ത് കൂടിയാണ് ആനന്ദ് മന്മഥന്‍.

ഷോർട്ട് ഫിലിമുകളിലൂടെയും സീരിസുകളിലൂടെയുമൊക്കെയെത്തി ജയ ജയ ജയ ജയഹേ, പൊന്മാന്‍, ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍, ആഭ്യന്തര കുറ്റവാളി, ഇത്തരി നേരം എന്നിങ്ങനെയുള്ള സിനിമകളിലൂടെ ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുകളുടെ നീണ്ടനിരയിലെ ഈ തലമുറക്കാരനായി മാറുകയാണ് ആനന്ദ് മന്‍മഥന്‍.

ഇപ്പോഴിതാ സംവിധായകന്‍ രഞ്ജിത്തിനൊപ്പം ഒരു സിനിമ ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കിടുകയാണ് ആനന്ദ്. സിനിമ ആഗ്രഹിച്ചു തുടങ്ങിയ അന്ന് മുതൽ സ്വപ്നം കണ്ടതാണ് ഒരു വരി ‘രഞ്ജിത്ത്’ ഡയലോഗ് എങ്കിലും പറയണമെന്നുള്ളത് എന്നാണ് ആനന്ദ് കുറിച്ചിരിക്കുന്നത്.

‘‘97-ൽ തുടർച്ചായി മൂന്ന് ദിവസം അച്ഛൻ ഞങ്ങളെയും കൊണ്ട് തീയറ്ററിൽ പോയിട്ട് നാലാം ദിവസമാണ് ആറാം തമ്പുരാൻ കാണാൻ പറ്റിയത്. അന്ന് കഥ, തിരക്കഥ, സംഭാഷണം എന്ന ടൈറ്റിൽ കാർഡിന് കിട്ടിയ കൈയ്യടിയിൽ മനസ്സിൽ പതിഞ്ഞ ഒരു പേരുണ്ട്.

ഒരു വരി ‘രഞ്ജിത്ത്’ ഡയലോഗ് എങ്കിലും പറയണമെന്ന് സിനിമ ആഗ്രഹിച്ചു തുടങ്ങിയ അന്ന് മുതൽ സ്വപ്നം കണ്ടതാണ്. ഇന്നിപ്പോൾ ആ സ്വപ്നവും നടന്നിരിക്കുന്നു. അതും കുട്ടിക്കാലം ആഘോഷമാക്കിയ എഴുത്തുകാരൻ ഉദയൻ ചേട്ടൻ എഴുതുന്ന സിനിമയിൽ. ജീവിതം നല്ലതാണ്. നന്ദി...നന്ദി...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ആനന്ദ് മന്മഥന്‍ തന്റെ സന്തോഷം പങ്കിട്ടിരിക്കുന്നത്. രഞ്ജിത്തിനും ഉദയ്കൃഷ്ണയ്ക്കുമൊപ്പമുള്ള ചിത്രം പങ്കിട്ടാണ് ആനന്ദിന്റെ കുറിപ്പ്.



View this post on Instagram

A post shared by Anand Manmadhan (@anandmanmadhan)


Tags

  • anand manmadhan
  • director ranjith

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

   ആദ്യകാല നടനും ചലച്ചിത്രപ്രവര്‍ത്തകനുമായ അമാന്‍ നവോദയ അന്തരിച്ചു

ആദ്യകാല നടനും ചലച്ചിത്രപ്രവര്‍ത്തകനുമായ അമാന്‍ നവോദയ അന്തരിച്ചു

 ' ആ നിമിഷങ്ങളൊക്കെ ഒരിക്കല്‍ കൂടി ജീവിക്കാന്‍ സാധിച്ചിരുന്നെങ്കില്‍' ; അപ്പൂപ്പന്റെ ഓര്‍മയില്‍ കുറിപ്പ് പങ്കുവച്ച് ഇഷാനി കൃഷ്ണ

' ആ നിമിഷങ്ങളൊക്കെ ഒരിക്കല്‍ കൂടി ജീവിക്കാന്‍ സാധിച്ചിരുന്നെങ്കില്‍' ; അപ്പൂപ്പന്റെ ഓര്‍മയില്‍ കുറിപ്പ് പങ്കുവച്ച് ഇഷാനി കൃഷ്ണ

'' 15-ാം വയസ്സില്‍ പോണ്‍ സൈറ്റില്‍ മോര്‍ഫ് ചെയ്ത എന്റെ ചിത്രം കണ്ടു, ഇത് മാനസികമായി തളര്‍ത്തുന്നു' ; ജാന്‍വി കപൂര്‍

'' 15-ാം വയസ്സില്‍ പോണ്‍ സൈറ്റില്‍ മോര്‍ഫ് ചെയ്ത എന്റെ ചിത്രം കണ്ടു, ഇത് മാനസികമായി തളര്‍ത്തുന്നു' ; ജാന്‍വി കപൂര്‍

  പീച്ച് ഷര്‍ട്ടില്‍ ഒരു കുഞ്ഞന്‍ മുയലും; ആരാധകര്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി പങ്കുവച്ച ചിത്രം വൈറല്‍

പീച്ച് ഷര്‍ട്ടില്‍ ഒരു കുഞ്ഞന്‍ മുയലും; ആരാധകര്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി പങ്കുവച്ച ചിത്രം വൈറല്‍

"ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും ": പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

"ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും ": പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

' ഞങ്ങള്‍ക്കിടയില്‍ വിരസതയും ഈഗോയും ഉടലെടുത്തു' ; ലിസിയുമായി പിരിയാനുണ്ടായ കാരണം വെളിപ്പെടുത്തി പ്രിയദര്‍ശന്‍

' ഞങ്ങള്‍ക്കിടയില്‍ വിരസതയും ഈഗോയും ഉടലെടുത്തു' ; ലിസിയുമായി പിരിയാനുണ്ടായ കാരണം വെളിപ്പെടുത്തി പ്രിയദര്‍ശന്‍