കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലേക്ക് തന്റെ പേര് വലിച്ചിഴച്ച ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ബിനീഷ് കോടിയേരി. കേസില്‍ തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണ്. തനിക്ക് ആ നടിയെ വളരെ നാളായി അറിയാവുന്നതാണ്. ഇത്തരത്തില്‍ ബന്ധമുള്ള ആളുകളെ തെറ്റിക്കാന്‍ നോക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും ബിനീഷ് പറഞ്ഞു.
പ്രശ്നത്തെ രാഷ്ട്രീയവല്‍ക്കരിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. പിന്നെ ഗാന്ധിജിയെ വെടിവച്ച് കൊന്ന പാര്‍ട്ടിയാണത്. അതിനാല്‍ ഇതില്‍ വലിയ കൗതുകം തോന്നേണ്ട കാര്യമില്ല. ഒരു പ്രശ്നം ഉണ്ടാകുമ്പോള്‍ സമുഹം ഒറ്റക്കെട്ടായി അവര്‍ക്കൊപ്പം നില്‍ക്കുകയാണ് വേണ്ടത്. ഈ വിഷയത്തില്‍ അവരെ പിന്തുണയ്ക്കുന്നതിന് പകരം വഴിതിരിച്ചു വിടാനാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ ശ്രമമെന്നും ബിനീഷ് കോടിയേരി പറഞ്ഞു. പള്‍സര്‍ സുനിയെ അറിയില്ല. ഈ കേസുമായി ബന്ധപ്പെട്ട് അയാളുടെ പേര് പറഞ്ഞു ഉയര്‍ന്നു വന്നപ്പോള്‍ മാത്രമാണ് ശ്രദ്ധയില്‍പ്പെടുന്നത്.
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിന് പിന്നില്‍ ബിനീഷ് കോടിയേരിക്ക് പങ്കുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന് ആരോപിച്ചിരുന്നു.






