ഏപ്രില്‍ 1 മുതല്‍ വില്‍ക്കുന്ന എല്ലാ മുട്ടകളിലും എക്സ്പയറി ഡേറ്റ് രേഖപ്പെടുത്തണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരുടെ ഉത്തരവ്. സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്നതും വില്‍ക്കുന്നതുമായ എല്ലാ മുട്ടകള്‍ക്കും ഈ നിയമം ബാധകമാണ്. രണ്ട് സംസ്ഥാനങ്ങളിലായി നടന്ന പ്രധാന ഭക്ഷ്യ റെയ്ഡുകളില് 150 ടണ്‍ കാലാവധി കഴിഞ്ഞ ഭക്ഷണവും മായം ചേര്‍ത്ത പനീറും പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് യുപിയില്‍ പുതിയ ഉത്തരവിറങ്ങിയത്. മുട്ടയുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ പാക്കേജിംഗില്‍ മാത്രമല്ല, ഓരോ മുട്ടയുടെ പുറത്തും തീയതികള്‍ രേഖപ്പെടുത്തിയിരിക്കണം.
പുതിയ നിയമപ്രകാരം, മുട്ടയിട്ട തീയതിയും അതിന് ശേഷം 28 ദിവസം കഴിഞ്ഞുള്ള കാലാവധി തീരുന്ന തീയതിയും മുട്ടയില്‍ പതിപ്പിക്കണം. മുട്ടയിട്ട് 28 ദിവസം വരെ മാത്രമേ അവ കഴിക്കുന്നത് സുരക്ഷിതമായിരിക്കുകയുള്ളൂ എന്നാണ് യുപി ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം. ഫാമുകള്‍, മൊത്തക്കച്ചവടക്കാര്‍, റീട്ടെയില്‍ ഷോപ്പുകള്‍ തുടങ്ങി എല്ലാ മേഖലകളിലും ഈ മാറ്റം കൊണ്ടുവരും. പാക്കറ്റുകളായി വില്‍ക്കുന്ന മുട്ടകള്‍ക്കും ചില്ലറയായി വില്‍ക്കുന്നവയ്ക്കും ഈ നിബന്ധന ഒരുപോലെ ബാധകമായിരിക്കും.
മുട്ട വാങ്ങുന്ന ഉപഭോക്താവിന് അവയുടെ പഴക്കം തിരിച്ചറിയാനുള്ള അവകാശമുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. നിലവില്‍ മുട്ടകളുടെ ഗുണമേന്മ പരിശോധിക്കാന്‍ കൃത്യമായ സംവിധാനമില്ലാത്തതിനാലാണ് ഈ ഏകീകൃത രീതി നടപ്പിലാക്കുന്നത്. ഏപ്രില്‍ 1ന് ശേഷം തീയതി രേഖപ്പെടുത്താത്ത മുട്ടകള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കച്ചവടക്കാര്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കടുത്ത പിഴയും നിയമനടപടികളും സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്.

Comments