
അഭിനേതാക്കളായ ശ്രീകുമാറിന്റെയും സ്നേഹ ശ്രീകുമാറിന്റെയും മകനായ കേദാറിന്റെ രസകരമായ ഒരു വിഡിയോയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. അമ്മൂമ്മയെ ആനയാക്കി സ്വയം ചെണ്ടക്കാരനായി മാറിയിരിക്കുന്ന മകന്റെ വീഡിയോയാണ് സ്നേഹ പങ്കുവെച്ചിരിക്കുന്നത്.
നേരത്തെ തന്നെ ചെണ്ടയോടുളള താല്പര്യം കുഞ്ഞു കേദാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വീഡിയോയില്‍ ചെണ്ടാക്കാരനായ കുഞ്ഞു കേദാറിനൊപ്പം ഒരാനയും കൂടിയുണ്ട്. ഒരു നെറ്റിപ്പട്ടം ഒക്കെ സെറ്റ് ചെയ്ത് അമ്മൂമ്മയെയാണ് കേദാര്‍ ആനയാക്കി മാറ്റിയിരിക്കുന്നത്. തുടര്‍ന്ന് ആനയുടെ മുമ്പില്‍ നിന്ന് കേദാര്‍ ചെണ്ട കൊട്ടുകയാണ്.
മകനോട് ഇത് ഏത് ആനയാണെന്ന് ചോദിക്കുമ്പോള്‍ ഗണപതി ആന എന്ന മറുപടിയാണ് കേദാര്‍ നല്‍കുന്നത്. കേദാര്‍ ആരാ എന്ന് ചോദിക്കുമ്പോള്‍ ചെണ്ടക്കാരന് എന്ന മറുപടിയാണ് കുഞ്ഞ് നല്‍കുന്നത്. ഇപ്പോള്‍ എന്താ ശീവേലി ആണോ എന്ന ചോദിക്കുമ്പോള്‍ അല്ല എന്ന് മറുപടി നല്കി ചെണ്ട കൊടുക്കുകയാണ് കുഞ്ഞ്. ‘ആനയും ചെണ്ടക്കാരനും. അമ്മൂമ്മയും കേദാറും രാവിലെ ഉത്സവം തുടങ്ങി ’എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഉത്സവം ഗംഭീരം, അമ്മൂമ്മ ആന കൊളളാം, ആനയും കൊളളാം ചെണ്ടക്കാരനും കൊളളാം, ഞങ്ങളുടെ ടീച്ചറെ മോന് ആനയാക്കിയോ എന്നിങ്ങനെ പോകുന്നു വീഡിയോയ്ക്ക് ലഭിച്ച കമന്റുകള്‍. 2019 ല്‍ ആയിരുന്നു സ്നേഹയും ശ്രീകുമാറും വിവാഹിതരായത്. 2023ലാണ് സ്നേഹയുടെയും ശ്രീകുമാറിന്റെയും. ജീവിതത്തിലേക്ക് കേദാര്‍ എത്തിയത്.






