
കൊല്ലം സുധിയുടെ ഭാര്യ രേണുവും മകന് കിച്ചുവും തമ്മിലുളള പ്രശ്നങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുകയാണ്. രേണുവിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന ആരോപണങ്ങളും കിച്ചുവിന്റെ ചില വെളിപ്പെടുത്തലുകളുമാണ് ഈ പ്രശ്നങ്ങള്‍ക്ക് കാരണം.
രേണുവിന്റെ സുഹൃത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്. രേണുവിന് ജനിച്ച മകനെക്കുറിച്ചാണ് ഈ പോസ്റ്റില്‍ പറയുന്നത്.
'ഇത് ഋതുൽ രാജ് എന്ന ഋതപ്പൻ, സുധിയുടെ ഭാര്യ രേണുവും, നിങ്ങളെല്ലാവരും കൂടെ രേണുവിന്റെ കുറ്റവും കുറവും കിച്ചുവിന്റെ കുറ്റവും കുറവും നിരത്തുമ്പോൾ ആ 2 കൂടപ്പിറപ്പുകളെ ആണ് അകറ്റിയത്, ആ കുഞ്ഞിന് കിച്ചുനെ ജീവനാ, തിരിച്ചും പണത്തിനു വേണ്ടിയും സ്വയം ജയിക്കാൻ വേണ്ടിയും പലരും പലതും പറയുമ്പോൾ ആ കുഞ്ഞിനെ ആരും ഓർക്കുന്നില്ല, അവന്റെ കൂടെ വീടാ അവന്റെ കൂടെ അച്ഛനാ സുധി,ആ ബന്ധം രേണുവിനുണ്ട് , രേണുവിന്റെ പേർസണൽ കാര്യത്തിൽ എത്ര ബന്ധം ഉണ്ടേലും ഞാൻ ഇടപെടാറില്ല, അത് അവരുടെ ഇഷ്ടം.
കിച്ചുവിനെ ഒരിക്കൽ കണ്ടിരുന്നു ഡിസംബർ 25 നു അവരുടെ വീട്ടിൽ വെച്ച് അമ്മയും മോനും ഒരു പ്രശ്നം ഉള്ളതായി കണ്ടില്ല, റിത്തപ്പൻ കിച്ചു ചേട്ടായി വരുമ്പോൾ ഒരുപാട് ഹാപ്പി ആണ് അത് എല്ലാവരും കൂടെ ഇല്ലാതാക്കി അല്ലാതെ രേണുനും കിച്ചുനും ഒന്നും സംഭവിച്ചിട്ടില്ല... ' എന്നാണ് സുഹൃത്ത് ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റ്. 'എല്ലാ അവളുമാരും അവൻമാരും മറക്കുന്ന പേര് റിതപ്പൻ...കൊല്ലം സുധിയുടെ ഇളയ മകൻ. ഈ കുഞ്ഞിന്റെ സമാധാനം കളഞ്ഞപ്പോൾ നിനക്കൊക്കെ അടക്കം ആയല്ലോ ' എന്നാണ് ഈ പോസ്റ്റ് പങ്കുവെച്ച് കൊണ്ട് രേണു സുധിയുടെ പ്രതികരണം.






