
ഏറെ ആരാധകരുളള താരദമ്പതികളാണ് ശ്രീനിഷ് അരവിന്ദും പേളി മാണിയും. ബിഗ് ബോസ് ഷോയിലൂടെ പ്രണയിച്ച് വിവാഹിതരായവാരാണ് ഇരുവരും. ഇരുവര്‍ക്കും നില, നിറ്റാര എന്നിങ്ങനെ രണ്ട് പെണ്‍മക്കളാണുളളത്. രണ്ടുപേരും സോഷ്യല്‍ മീഡിയ്ക്ക് പരിചിതരുമാണ്. തങ്ങളുടെ വിശേഷങ്ങളും മക്കളുടെ വിശേഷങ്ങളുമെല്ലാം പേളിയും ശ്രീനിഷും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.
ഇന്ന് മൂത്ത മകള്‍ നിലയ്ക്ക് അഞ്ചു വയസ്സ് തികയുകയാണ്. നിലയ്ക്ക് ആശംസകള്‍ അറിയിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ശ്രീനിഷ്. മകളുടെ മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു നടന്റെ ആശംസ. നിലയ്ക്ക് അഞ്ച് വയസ്സ് തികയുന്നു. നാടകം, ചിരി, ക്യൂട്ട്നെസ് എന്നിവയുടെ സിഇഒ, ജന്മദിനാശംകള് ബേബി ഗേള്‍ എന്നാണ് ശ്രീനിഷ് കുറിച്ചത്. നിരവധിപ്പേരാണ് നിലയ്ക്ക് പിറന്നാള്‍ ആശംസകള്‍ കമന്റായി കുറിക്കുന്നത്. പേളി മാണിയും മകള്‍ക്ക് പിറന്നാള്‍ ആശംസിച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നു.






