
സോഷ്യല്‍ മീഡിയയിലെ താരമാണ് ഇന്‍ഫ്‌ളുവന്‍സര്‍ ദിയ കൃഷ്ണയുടെയും അശ്വിന്‍ ഗണേഷിന്റെയും മകന്‍ നിയോം അശ്വിന്‍ ഗണേഷ് എന്ന ഓമി. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഓമിക്കൊപ്പമുളള ചിത്രം പങ്കുവെച്ചതോടെ ഓമി ലോകശ്രദ്ധനേടിക്കഴിഞ്ഞു. യുവസുഹൃത്തിനൊപ്പം എന്ന അടിക്കുറിപ്പോടെയാണ് മോദി തന്റെ കൈയിലിരിക്കുന്ന ഓമിയുടെ ചിത്രം പങ്കുവെച്ചത്. ചിത്രം നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
ഇപ്പോഴിതാ ഓമിക്ക് ഏറ്റവും ഇഷ്ടമുളള സ്‌നാക്ക് ഏതാണെന്ന് പരിചയപ്പെടുത്തി എത്തിയിരിക്കുകയാണ് ഓമിയുടെ പ്രിയപ്പെട്ട ആന്റി ഇഷാനി കൃഷ്ണ.
ഓമിക്കൊപ്പമുളള നിരവധി ചിത്രങ്ങളാണ് മനോഹരമായ ഒരു അടിക്കുറിപ്പോടു കൂടി ഇഷാനി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.‘ എന്റെ പ്രിയപ്പെട്ട കുട്ടി, അവന്റെ പ്രിയപ്പെട്ട ആന്റിക്കൊപ്പം. അവന്റെ ഏറ്റവും പ്രിയപ്പെട്ട സ്‌നാക്ക് കാണാന്‍ അവസാനത്തേക്ക് സൈ്വപ്പ് ചെയ്യുക എന്നാണ് ചിത്രങ്ങള്‍ക്ക് ഇഷാനി അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.
ചിത്രങ്ങളിലെല്ലാം ഇഷാനിക്കൊപ്പം സന്തോഷത്തോടെ കളിക്കുന്ന ഓമിയെ കാണാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ പോയ സമയത്തുളള ചിത്രങ്ങളാണ് ഇഷാനി പങ്കുവെച്ചിരിക്കുന്നത്. ഓമി ഇഷാനിയുടെ മടിയില്‍ ഇരുന്ന് ഇഷാനിയെ നോക്കുന്നതും ഇഷാനിക്കൊപ്പം കളിച്ചു ചിരിച്ചിരിക്കുന്നതും എല്ലാം ചിത്രങ്ങളില്‍ കാണാം.
അവസാന ചിത്രത്തില്‍ ഇഷാനി ആന്റിയുടെ കൈ പിടിച്ച് കിടക്കുന്ന ഓമിയെ കാണാം. തൊട്ടടുത്ത് തന്നെ ഒരു വീഡിയോയുമുണ്ട്. ആ വീഡിയോയില്‍ ഓമി ഇഷാനിയുടെ കൈകയില്‍ മുറുകെ പിടിച്ചിരിക്കുകയാണ്. ഇഷാനിയുടെ വിരല്‍ ഇടയ്ക്കിടെ വായില്‍ വെക്കുന്നതായും കാണാം.
മനോഹരമായ കമന്റുകളാണ് ഫോട്ടോകള്‍ക്കും വീഡിയോയ്ക്കും ലഭിക്കുന്നത്. ഓമി ഇനി വെറും വാവയല്ലെന്നും പി എം വാവയാണെന്നും പ്രധാനമന്ത്രിയുടെ ഫ്രണ്ട് ആണെന്നുമൊക്കെയുളള മനോഹരമായ കമന്റുകളാണ് കമന്റ് ബോക്‌സ് നിറയെ.
കഴിഞ്ഞ ദിവസം നടനും പൊതുപ്രവര്‍ത്തകനുമായ കുഷ്ണകുമാര്‍ കുടുംബസമേതം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. കൃഷ്ണകുമാര്‍, ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക, ദിയയുടെ ഭര്‍ത്താവ് അശ്വിന്‍ , മകന്‍ ഓമി എന്നിവരായിരുന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ കാണാന്‍ എത്തിയത്. ദൈവീകം ഈ ബന്ധം എന്നാണ് മോദിയുമായുളള കൂടിക്കാഴ്ചയെക്കുറിച്ച് കൃഷ്ണകുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.






