
സംഗീത സംവിധായകന് ജോണ്സണ് മാസ്റ്ററുടെ ജന്മദിനത്തില് അദ്ദേഹത്തെ അനുസ്മരിച്ച് ഗായകന് ജി വേണുഗോപാല്‍. ജോണ്സണ് സംഗീത സംവിധാനം ചെയ്ത മോഹം കൊണ്ടു ഞാന്‍ എന്ന ഗാനം ആലപിച്ചുകൊണ്ടാണ് വേണുഗോപാല്‍ ആദരമര്‍പ്പിച്ചത്. ഈ പാട്ടില്‍ ഒരു നിഗൂഢ വേദന കരുതി വെച്ചതായി കേള്‍ക്കുമ്പോള്‍ തോന്നാറുണ്ടെന്ന് വേണുഗോപാല്‍ കുറിച്ചു.
‘ഇന്ന് ജോണ്‍സന്റെ ജന്മദിനം. ‘ശേഷം കാഴ്ചയില്‍’ എന്ന ചിത്രത്തിലെ ജയേട്ടന് പാടിയ ഈ പാട്ടില്‍ അടുക്കടുക്കിന് വേദന കരുതി വെച്ചതായി കേള്‍ക്കുമ്പോള്‍ തോന്നാറുണ്ട്. ഒരു നിഗൂഢ വേദന. ജോണ്‍സന്റെ ഗാനചാരുത. എന്റെ ആലാപനത്തിലെ ന്യൂനതകള്‍ ക്ഷമിക്കുക. ജോണ്‍സന്റെയും ജയേട്ടന്റെയും ഓര്‍മകള്‍ക്ക് മുന്നില്‍ എന്നായിരുന്നു ’ജി വേണുഗോപാലിന്റെ കുറിപ്പ്.
1983 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ശേഷം കാഴ്ചയില്‍. ജോണ്സണ് മാസ്റ്ററുടെ സംഗീതത്തില്‍ പിറന്ന ഗാനം മലയാളത്തിലെ നിത്യഹരിത ഗാനങ്ങളിലൊന്നാണ്. പി ജയചന്ദ്രനും എസ് ജാനകിയുമാണ് ഗാനത്തിന്റെ വ്യത്യസ്ത പതിപ്പുകള്‍ പാടിയത്. കോന്നിയൂര്‍ ഭാസാണ് വരികള്‍ എഴുതിയത്.






