മലയാളികള്‍ക്ക് ഏറെ സുപരിചിതമായ സസ്യമാണ് ചേമ്പ്. ചേമ്പുകളില് ചില വമ്പന്മാരുണ്ട്. ഇക്കൂട്ടത്തിലെ ഏറ്റും വമ്പന്‍ സ്ഥിതി ചെയ്യുന്നത് തായ്ലന്ഡിലാണ്. നമ്മുടെ നാട്ടിലെ സാധാരണ ചേമ്പുകളില് നിന്ന് വ്യത്യസ്തമായി തായ്ലന്ഡിലെ തണ്ണീര്‍ത്തടങ്ങളിലും നദീതീരങ്ങളിലുമാണ് 'കൊളക്കേഷ്യ ജൈജാന്റിയ' എന്ന ഈ സസ്യം വളരുന്നത്. ഹൃദയാകൃതിയിലുള്ള ഭീമാകാരമായ ഇലകള്‍ കാരണമാണ് ഇതിനെ 'ജയന്റ് എലിഫന്റ് ഇയര്‍' അഥവാ ഭീമന് ആനച്ചെവിയന്‍ എന്ന് വിളിക്കുന്നത്. ഏകദേശം പത്തടി വരെ ഉയരത്തില്‍ വളരുന്ന ഈ സസ്യത്തിന്റെ ഓരോ ഇലയ്ക്കും അഞ്ചടിയോളം നീളമുണ്ടാകാറുണ്ട്. തായ്ലന്ഡിലെ ഉയര്‍ന്ന താപനിലയും കനത്ത മഴയും ഈ സസ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഏറെ അനുയോജ്യമാണ്.
കാടുകളില്‍ മാത്രമല്ല, തായ്ലന്ഡിലെ ഉദ്യാനങ്ങളില്‍ അലങ്കാര സസ്യമായും ഇതിന് വലിയ പ്രിയമുണ്ട്. നീലകലര്‍ന്ന പച്ചനിറമുള്ള ഇതിന്റെ ഇലകള്‍ക്ക് മുകളിലുള്ള മെഴുക് ആവരണം കനത്ത മഴയത്തും വെള്ളം തങ്ങിനില്ക്കുന്നത് തടയുന്നു. ശില്പഭംഗിയുള്ള തടിച്ച തണ്ടുകളും വലിയ ഇലകളും ഏതൊരു പൂന്തോട്ടത്തിനും ഒരു പ്രത്യേക മനോഹാരിത നല്കുന്നു. പ്രകൃതിദത്തമായ ഈ രൂപഭംഗി തന്നെയാണ് ഈ സസ്യത്തെ ലോകമെമ്പാടുമുള്ള സസ്യപ്രേമികള്ക്കിടയില് ശ്രദ്ധേയമാക്കുന്നത്.
വെറുമൊരു അലങ്കാര സസ്യം എന്നതിലുപരി തായ്ലന്ഡിലെ ഗ്രാമീണ വിഭവങ്ങളിലെ ഒരു പ്രധാന ചേരുവ കൂടിയാണിത്. ഇതിന്റെ ഇളം തണ്ടുകളും മുളകളും കറികളിലും സൂപ്പുകളിലും ഉപയോഗിക്കാറുണ്ട്. എന്നാല്‍, പച്ചയ്ക്ക് കഴിച്ചാല്‍ കഠിനമായ ചൊറിച്ചിലുണ്ടാക്കുന്ന കാല്‍സ്യം ഓക്സലേറ്റ് പരലുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തണ്ടുകള്‍ നന്നായി പുഴുങ്ങുകയോ പുളിപ്പിക്കുകയോ ചെയ്ത് വിഷാംശം നീക്കം ചെയ്ത ശേഷമാണ് ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്.

Comments