
കേരളത്തില്‍ നിരവധി ആരാധകരുളള റാപ്പര്‍ ആണ് ഹിരണ്‍ദാസ് മുരളി എന്ന വേടന്. ഇപ്പോഴിതാ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് വേടന്. ബംഗളൂരുവിലെ ഡി.കെ. ശിവകുമാറിന്റെ ഔദേ്യാഗിക വസതിയില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വീഡിയോയും വേടന് പങ്കുവച്ചിട്ടുണ്ട്.
കൂടിക്കാഴ്ചക്കിടെ ഡി.കെ.ശിവകുമാര്‍ തനിക്ക് നല്കിയ വിലപ്പെട്ട ഉപദേശത്തെക്കുറിച്ചും വേടന് കുറിച്ചു. '' ശത്രുക്കള്‍ കൂടുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ ശക്തരാകും, ശത്രുക്കള്‍ കുറയുമ്പോള്‍ ശക്തിയും കുറയും എന്നായിരുന്നു ഡി.കെ.യുടെ വാക്കുകള്‍.
മുന്‍ കര്‍ണാടക സ്റ്റേറ്റ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മുഹമ്മദ് ഹാരിസ് നാലപ്പാടും കൂടിക്കാഴ്ചയില്‍ വേടനോടൊപ്പമുണ്ടായിരുന്നു. ഈ സന്ദര്‍ശനത്തിന് വഴിയൊരുക്കിയ ഹൈബി ഈഡന് എം.പിക്കും ഭാര്യ അന്ന ഈഡനും വേടന് സോഷ്യല്‍ മീഡിയയിലൂടെ നന്ദി രേഖപ്പെടുത്തി.






