
മിമിക്രി വേദികളിലൂടെ തുടക്കം കുറിച്ച് പിന്നീട് സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനും ടെലിവിഷന്‍ താരവുമായി മാറി കൈയടി നേടിയ ശേഷം നടനും സംവിധായകനുമായി മാറിയ താരമാണ് രമേഷ് പിഷാരടി. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്ക്കുന്ന താരം എല്ലാ വിശേഷങ്ങളും യാത്രാചിത്രങ്ങളുമെല്ലാം അതിലൂടെ പങ്കിടാറുണ്ട്. ക്യാപ്ഷന്‍ കിംഗ് എന്നാണ് സോഷ്യല്‍ മീഡിയ പിഷാരടിക്ക് നല്‍കിയിരിക്കുന്ന ചെല്ലപ്പേര്.
ഇത്തവണത്തെ നിയമസഭാ ഇലക്ഷനില്‍ പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രിയതാരം രമേഷ് പിഷാരടിയും മത്സരിക്കുന്നുണ്ട്. ഇലക്ഷന് പ്രചരണത്തിന്റെ ഭാഗമായി റോഡ് ഷോയും മറ്റുമായി വലിയ തിരക്കിലാണ് താരം. സ്ഥാനം കിട്ടിയാലും ഇല്ലെങ്കിലും താന്‍ പാർട്ടിക്ക് ഒപ്പമെന്നാണ് പിഷാരടി ഓരോ തവണയും മാധ്യമങ്ങളോട് പറയുന്നത്.
ഇപ്പോഴിതാ തന്റെ റോഡ് ഷോയ്ക്കിടെ പകര്‍ത്തിയ ചിത്രത്തിന് കിടിലന്‍ ക്യാപ്ഷന്‍ നല്കി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരിക്കുകയാണ് താരം. താന്‍ നടന്നു വരുന്ന വഴിക്ക് പിന്നിലുള്ള എല്‍ഡിഎഫിന്റെ വലിയ ഫ്ലെക്സ് ബോര്‍ഡിലുള്ള വാചകങ്ങളെ രസകരമായി ട്രോളിയാണ് പിഷാരടിയുടെ പോസ്റ്റ്.
‘‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ ??നാടിനെ നശിപ്പിക്കാൻ നിങ്ങളോളം പോന്ന ബിജെപി ഉണ്ട്...പക്ഷേ, രക്ഷിക്കാൻ യുഡിഎഫ് മാത്രമേയുള്ളൂ...
കേരളം ‘കൈ’ ചേർത്ത് പിടിക്കും...’’ എന്നാണ് റോഡ് ഷോയിലെ ചിത്രം പങ്കിട്ട് രമേഷ് പിഷാരടി കുറിച്ചിരിക്കുന്നത്. പിഷാരടിയ്ക്കൊപ്പം ഷാഫി പറമ്പിൽ എംപിയെയും ചിത്രത്തില്‍ കാണാം.






