
ആലപ്പുഴ: കേരളത്തിലും തമിഴ്നാട്ടിലും ബിജെപിക്ക് വലിയ രാഷ്ട്രീയ സാധ്യതകളുണ്ടെന്നും കേരളത്തില്‍ ഭരണമാറ്റം അനിവാര്യമാണെന്നും ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗവും നടിയുമായ ഖുശ്ബു. ഹരിപ്പാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ സംസാരിക്കുകയാ യിരുന്നു അവര്‍. പറഞ്ഞു. കേരളത്തില്‍ ബിജെപി നേതൃത്വം നല്കുന്ന എന്‍.ഡി.എ സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തില്‍ വരുമെന്നും പറഞ്ഞു.
കോണ്‍ഗ്രസിനെ ഒരു രാഷ്ട്രീയ പാര്‍ട്ടിയായി പരിഗണിക്കാന്‍ പോലും കഴിയില്ലെന്ന് ഖുശ്ബു വിമര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത് പോലെ, ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ മണ്ഡലത്തിനായി അഹോരാത്രം പണിയെടുക്കും.
കഴിഞ്ഞ ദിവസം ഹരിപ്പാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിനായി ഖുശ്ബു എത്തിയിരുന്നു. ഹരിപ്പാട് നഗരത്തില്‍ നടന്ന ആവേശകരമായ റോഡ് ഷോയ്ക്ക് ശേഷം പള്ളിപ്പാട് പനംപള്ളി കോളനിയില്‍ നടന്ന പൊതുസമ്മേളനത്തിലും അവര്‍ പങ്കെടുത്തു.
ഡീല്‍ രാഷ്ട്രീയത്തെക്കുറിച്ചുള്ള കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനില്ലെന്നും അവര്‍ വ്യക്തമാക്കി. കേരളത്തില്‍ ഒരു മാറ്റം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണമെന്നും പറഞ്ഞു. മണ്ഡലത്തിലെ വികസന മുരടിപ്പിനെ ഖുശ്ബു രൂക്ഷമായി വിമര്‍ശിച്ചു:
പനംപള്ളി കോളനിയില്‍ കഴിഞ്ഞ ഒരു മാസമായി ശുദ്ധജലം ലഭ്യമല്ലായിരുന്നു. എന്നാല്‍ ബിജെപി അവിടെ ഒരു പൊതുസമ്മേളനം സംഘടിപ്പിച്ചപ്പോള്‍ മാത്രമാണ് അധികൃതര്‍ വെള്ളമെത്തിക്കാന്‍ തയ്യാറായത്.






