
കുവൈത്ത്സിറ്റി: ഇറാന്റെ ഭീകരാക്രമണത്തെ തുടര്‍ന്ന് കുവൈത്തില്‍ കൊല്ലപ്പെട്ട തമിഴ്നാട് സ്വദേശി സന്താനസെല്വത്തിന്റെ ഉള്‍പ്പെടെ 24 പേരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ദിവസങ്ങളിലായി കുവൈത്തില്‍ മരണമടഞ്ഞ അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ അടക്കമാണ് ഇന്ന് നാട്ടിലേക്ക് കൊണ്ടുപോയത്.നേരത്തെ രാവിലെ 7 മണിക്കായിരുന്നു സമയം ക്രമീകരിച്ചിരുന്നെങ്കില്ലും പതിനെന്ന് മണിയ്ക്കാണ് വിമനം പുറപ്പെട്ടത്.
സന്താനസെല്വത്തിന്റെ മൃതദേഹം കുവൈത്ത് എയര്‍വേഴ്സ് വിമാനത്തില്‍ ആദ്യം കൊച്ചിയിലേക്കും അവിടുന്ന് തിരുച്ചിയിലേക്ക് എത്തിക്കും.
തമിഴ്നാട് രാമനാദപുരം മുതുകുളത്തുര് അനികുരുത്തന് തിരുവേല്ലില് കൃഷ്ണന്റെയും ഉദയക്കാളിന്റെയും മകനാണ് പരേതന്.ഭാര്യ-കൗസല്ല്യ.മകന്-സസ്വിന്,മകള്‍-സായി.ഇരുവരും വിദ്യാര്‍ത്ഥികളാണ്.
തിങ്കളാഴ്ച പുലര്‍ച്ചെ കുവൈത്തിലെ വൈദ്യുതി-ജല- പുനരുല്‍പ്പാദന ഊര്‍ജ്ജ മന്ത്രാലയത്തിന്റെ കെട്ടിടത്തിന് നേരെ നടന്ന അക്രമണത്തിലാണ് സന്താനസെല്‍വം കൊല്ലപ്പെട്ടത്. വൈദ്യുതി-ജല മന്ത്രാലയത്തിന്റെ കീഴില്‍ സ്വകാര്യ കമ്പിനി വഴി കരാര്‍ അടസ്ഥാനത്തില്‍ ജോലി ചെയ്തുവരവേയാണ് അപകടം.
കഴിഞ്ഞ 12 വര്‍ഷമായി കുവൈത്തിലുണ്ട് സന്താനസെല്‍വം.






