
വിഘ്നേഷ് ശിവന് സംവിധാനം ചെയ്യുന്ന ‘ലവ് ഇന്‍ഷുറന്‍സ് കമ്പനി ’എന്ന സിനിമയിലെ പുതിയ ഗാനത്തില്‍ സര്‍പ്രൈസ് ക്യാമിയോ റോളില്‍ എത്തി നയന്‍താരയുടെയും വിഘ്നേഷിന്റെയും മക്കള്‍. ഇരട്ടക്കുട്ടികളായ ഉയിരും ഉലഗവുമാണ് കലക്കന്‍ കുത്ത് ഡാന്‍സുമായി ഗാനത്തിലെത്തുന്നത്. അനിരുദ്ധ് ഒരുക്കിയ ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
ഉയിരിനെയും ഉലഗിനെയും അപ്രതീക്ഷിതമായി കണ്ട സന്തോഷത്തിലാണ് ആരാധകര്‍. ഇരുവരെയും അഭിനന്ദിച്ചുകൊണ്ട് നിരവധി കമന്റുകളാണ് ആരാധകര്‍ കുറിക്കുന്നത്. ഇരുവരെയും അഭിനന്ദിച്ചുകൊണ്ട് നിരവധി കമന്റുകളാണ് ആരാധകര്‍ കുറിക്കുന്നത്. ഇരുവരും ക്യൂട്ടായാണ് ഡാന്‍സ് ചെയ്യുന്നതെന്ന് ആരാധകര്‍ കുറിക്കുന്നു. രണ്ട് ദശലക്ഷത്തിലധികം കാഴ്ചക്കാരെയാണ് വീഡിയോ സ്വന്തമാക്കിയത്.
കഴിഞ്ഞ ദിവസമാണ് ലവ് ഇന്‍ഷുറന്‍സ് കമ്പനിയിലെ ‘അദാവടി ’എന്ന ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. കുത്ത് പാട്ടിന്റെ വൈബില്‍ ഒരുക്കിയ ഗാനത്തിന് പ്രദീപ് രംഗനാഥനും അനിരുദ്ധും വിഘ്നേഷുമൊക്കെ പ്രത്യക്ഷപ്പെടുന്നുണ്ട്.
2040 ലെ ചെന്നൈയുടെ കഥ പറയുന്ന ഫാന്റസി ചിത്രമാണ് ലവ് ഇന്‍ഷുറന്‍സ് കമ്പനി. പ്രദീപ് രംഗനാഥനും കൃതി ഷെട്ടിയും എസ് ജെ സൂര്യയുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.






