
റെഡ്മി നോട്ട് 15 പ്രോ പ്ലസ് ഏപ്രിലില്‍ ഇന്ത്യന്‍ വിപണിയിലെത്തും. ലോഞ്ചിംഗിനോട് അനുബന്ധിച്ചുള്ള ബിഐഎസ് (BIS) ലിസ്റ്റിംഗും റീട്ടെയില്‍ പോസ്റ്ററുകളും പുറത്തു വന്നു. ഫോണിന്റെ കരുത്ത് വ്യക്തമാക്കുന്ന ഗീക്ക്‌ബെഞ്ച് സ്‌കോറുകളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഗെയിമിംഗിനും മറ്റ് ആപ്പുകള്‍ക്കും മികച്ച വേഗത നല്‍കുന്ന കരുത്തുറ്റ പ്രോസസറാണ് ഇതിലുള്ളത്. റെഡ്മി നോട്ട് സീരീസിലെ തന്നെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നായിരിക്കും ഇതെന്നാണ് ടെക് വിദഗ്ധരുടെ വിലയിരുത്തല്‍.
200 മെഗാപിക്‌സലിന്റെ മെയിന്‍ ക്യാമറയാണ് ഈ ഫോണിന്റെ ഏറ്റവും വലിയ ആകര്‍ഷണം. അതിശയിപ്പിക്കുന്ന വ്യക്തതയുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ ഈ ഹൈ-റെസല്യൂഷന്‍ ക്യാമറ സഹായിക്കും. 20,000 രൂപയ്ക്കും 30,000 രൂപയ്ക്കും ഇടയിലായിരിക്കും ഇന്ത്യയിലെ വിലയെന്നാണ് സൂചന. പ്രധാന നഗരങ്ങളിലെല്ലാം ഫോണിന്റെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഫോണിന്റെ സ്‌റ്റൈലിഷ് ലുക്കും ആകര്‍ഷകമായ നിറങ്ങളും ഈ പോസ്റ്ററുകളില്‍ വ്യക്തമാണ്. ബിഐഎസ് സര്‍ട്ടിഫിക്കേഷന്‍ കൂടി ലഭിച്ചതോടെ ഫോണ്‍ ഉടന്‍ തന്നെ സ്റ്റോറുകളിലെത്തുമെന്ന് ഉറപ്പായി.
ഏപ്രില്‍ അടുക്കുന്നതോടെ പ്രീ-ബുക്കിംഗ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും. പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ഈ ഫോണ്‍ പുതിയൊരു മാതൃക സൃഷ്ടിക്കുമെന്നുറപ്പാണ്. പ്രീമിയം അനുഭവം ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച ഫോണായിരിക്കും ഇത്. ഇനി ലോഞ്ചിഗ് പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പാണ്.






