
അഭിനയിച്ചത് കൂടുതലും മലയാളത്തിലാണെങ്കിലും തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിമാരിലൊരാളാണ് മംമ്ത മോഹൻദാസ്. ‘മയൂഖ’ത്തിലൂടെ മലയാളസിനിമയിലേക്ക് എത്തിയ മംമ്ത നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിലിടം നേടി. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ അഭിനയിക്കുന്നതോടൊപ്പം പിന്നണി പാടുകയും ചെയ്ത താരമാണ് മംമ്ത. തെലുങ്കിലെ മികച്ച പിന്നണി ഗായികയ്ക്കുള്ള അവാര്‍ഡും മലയാളത്തിലെ മികച്ച നടിക്കുള്ള അവാര്‍ഡും മംമ്ത ഒരേ വര്‍ഷം നേടി.
ജീവിതം തനിക്ക് മുന്നിൽ ഉയർത്തിയ ഓരോ തടസ്സങ്ങളെയും തന്റെ ഇച്ഛാശക്തി കൊണ്ട് മറികടന്ന പോരാളി കൂടിയാണ് മംമ്ത മോഹൻദാസ്. അതിപ്പോള്‍ കരിയറില്‍ ആദ്യമായി കിട്ടിയ പരാജയമാണെങ്കിലും വ്യക്തിജീവിതത്തിലും ക്യാന്‍സര്‍ ബാധിച്ചപ്പോഴും പോസിറ്റീവായി മംമ്ത അതിനെ നേരിട്ടു. അര്‍ബുദവുമായുള്ള പോരാട്ടത്തിനിടയിലും അഭിനയമെന്ന പാഷന്‍ മംമ്ത കൂടെ കൂട്ടി. ഒന്നിലും തളര്‍ന്നു പോകാതെ പോരാടി വിജയം നേടിയ താരം സോഷ്യല്‍ മീഡിയയിലും സജീവമായ താരമാണ്.
ഇപ്പോഴിതാ ബാലിയില്‍ വെക്കേഷന്‍ ആസ്വദിക്കുന്ന ചിത്രങ്ങള്‍ പങ്കിടുകയാണ് മംമ്ത മോഹന്‍ദാസ്. സ്വിമ്മിംഗ് പൂളില്‍ പൂൾ ബെഡിൽ സ്വിം സ്യൂട്ടണിഞ്ഞ് റിലാക്സ്ഡായി കിടക്കുന്ന ചിത്രങ്ങളാണ് മംമ്ത പങ്കിട്ടിരിക്കുന്നത്. ‘‘ഫ്രം ബാലി...’’ എന്ന ക്യാപ്ഷന്‍ നല്‍കി മംമ്ത പങ്കിട്ട ചിത്രങ്ങള്‍ക്ക് ഫാമിലി ടൈം വെക്കേഷന്‍ എന്നീ ഹാഷ് ടാഗുകളും നല്‍കിയിട്ടുണ്ട്.
ബസ്സ് കണ്ടക്ടര്‍, ലങ്ക, മധുചന്ദ്രലേഖ, ബാബ കല്യാണി, ബിഗ് ബി, പാസ്സഞ്ചര്‍, കഥ തുടരുന്നു, അന്‍വര്‍, റെയ്‌സ്, മൈ ബോസ്, ടു കണ്‍ട്രീസ്, തോപ്പില്‍ ജോപ്പന്‍, ഫൊറൻസിക്, ലാൽ ബാഗ്, മ്യാവൂ, കോടതി സമക്ഷം ബാലൻ വക്കീൽ, ജനഗണമന, മഹേഷും മാരുതിയും എന്നിങ്ങനെ നിരവധി ചിത്രങ്ങളുടെ ഭാഗമായി മംമ്ത തിളങ്ങിയിട്ടുണ്ട്. മലയാളത്തിനൊപ്പം തെലുങ്കു, കന്നട ഭാഷകളിലും അഭിനയിച്ച താരം ഗായിക എന്ന രീതിയിലും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മികച്ച ഒരുപാട് ഗാനങ്ങള്‍ മംമ്തയുടെ ശബ്ദത്തിലൂടെ ആരാധകര്‍ കേട്ട് ആസ്വദിച്ചിട്ടുണ്ട്. മലയാളത്തിൽ പ്രേംപാറ്റയാണ് അണിയറയിൽ ഒരുങ്ങുന്ന മംമ്തയുടെ ഏറ്റവും പുതിയ ചിത്രം.






