
നടി മേഘ മാത്യു വിവാഹിതയാകുന്നു. നിഥിന് ജോയ് ആണ് വരന്. ഇപ്പോഴിതാ തന്റെ വിവാഹത്തിനുളള ആദ്യ ക്ഷണക്കത്ത് പ്രിയ നടന് മോഹന്‍ലാലിനു കൈമാറുന്നതിനെറ സന്തോഷം പങ്കുവെയ്ക്കുകയാണ് താരം. എല്ലാക്കാലവും ഓര്‍ത്തിരിക്കാവുന്ന മനോഹരമ നിമിഷം എന്ന അടിക്കുറിപ്പോടെയാണ് മോഹന്‍ലാലിനൊപ്പമുളള ചിത്രം നടി പങ്കുവെച്ചത്.
2016 ല്‍ റിലീസ് ചെയ്ത ആനന്ദം ആയിരുന്നു മേഘ മാത്യുവിന്റെ ആദ്യ ചിത്രം. തുടര്‍ന്ന് ഒരു മെക്സിക്കന്‍ അപാരത, മാസ്റ്റര്‍പീസ്, ടിയാന്, നീരാളി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് എന്നിവയുള്‍പ്പെടെ പത്തിലധികം സിനിമകളില്‍ മേഘ അഭിനയിച്ചിട്ടുണ്ട്. കോട്ടയം സ്വദേശിയാണ്. അഭിനയത്തിനു പുറമെ മോഡലിങ്ങിലും സജീവമാണ്താരം.






