
ബോളിവുഡ് താരം മൗനി റോയിയുമായുളള കൂടിക്കാഴ്ചയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് നടന് ശങ്കര്‍ ഇന്ദുചൂഢന്. മൗനിയുമൊത്തുളള മനോഹരമായ നിമിഷങ്ങള്‍ ശങ്കര്‍ തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
മൗനി റോയിയുടെ കരിയറിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളായ നാഗിനിലെ 'മഹാനാഗറാണി', ദേവോം കെ ദേവ് മഹാദേവിലെ 'സതി', ബ്രഹ്മാസ്ത്രയിലെ 'ജുനൂന്' എന്നിവയെക്കുറിച്ചും അവരുടെ അഭിനയയാത്രയെക്കുറിച്ചും ശങ്കര്‍ കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. ശങ്കറിന്റെ ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ചും ഇരുവരും സംസാരിച്ചു. കേരളത്തോടുള്ള തന്റെ പ്രത്യേക ഇഷ്ടത്തെക്കുറിച്ചം മൗനി റോയിയും വാചാലയായി. കേരളത്തിലെ സ്വാദിഷ്ടമായ ഭക്ഷണം, തനിമയാര്‍ന്ന സംസ്കാരം, മലയാള സിനിമകള്‍ എന്നിവയോടുള്ള ആരാധനയും താരം പങ്കുവെച്ചതായും നടന് കുറിപ്പില്‍ പറയുന്നുണ്ട്.
‘ചില കൂടിക്കാഴ്ചകള്‍ എന്നും മനസ്സില്‍ മായാതെ നില്ക്കും-മൗനി റോയിക്കൊപ്പമുള്ള ഈ നിമിഷം തീര്‍ച്ചയായും അത്തരത്തിലൊന്നാണ് .
നാഗിനിലെ ഐതിഹാസികമായ മഹാനാഗറാണി മുതല്‍ ദേവോം കെ ദേവ് മഹാദേവിലെ സതീദേവിയായും, ബ്രഹ്മാസ്ത്രയിലെ ആവേശകരമായ പ്രകടനത്തിലൂടെയും മൗനിയുടെ കലാജീവിതം നമ്മള് കണ്ടതാണ്. നേരില്‍ കണ്ടപ്പോഴും അവര്‍ അത്രതന്നെ പ്രിയങ്കരിയായിരുന്നു.
ഞങ്ങളുടെ സിനിമകളെക്കുറിച്ചും, ജീവിതയാത്രകളെക്കുറിച്ചും, എന്റെ ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ചും ഞങ്ങള്‍ ഒരുപാട് സംസാരിച്ചു. അതിനോടൊപ്പം തന്നെ കേരളത്തോടും ഇവിടുത്തെ ഭക്ഷണത്തോടും സംസ്കാരത്തോടും സിനിമകളോടും അവര്‍ക്കുള്ള സ്നേഹവും പങ്കുവെച്ചു.
എല്ലാവിധ ആശംസകളും നേരുന്നു മാം. നമ്മള് സംസാരിച്ചതുപോലെ തന്നെ-ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ ’എന്നായിരുന്നു ശങ്കറിന്റെ വാക്കുകള്‍.
'രക്ഷാധികാരി ബൈജു ഒപ്പൂ'വിലൂടെ അരങ്ങേറ്റം കുറിച്ച ശങ്കർ ഇന്ദുചൂഡൻ, ജീത്തു ജോസഫ് ചിത്രം 'നേര്' എന്ന സിനിമയിലൂടെയാണ് വലിയ ജനപ്രീതി നേടിയത്.നടനും അഭിഭാഷകനുമായ ശങ്കർ സൈബർ ലോയിൽ പോസ്റ്റ് ഗ്രാജുവേഷൻ ചെയ്തിട്ടുണ്ട്.






