
കേരളത്തില്‍ നിരവധി ആരാധകരുളള റാപ്പറാണ് ഹിരണ്‍ദാസ് മുരളി എന്ന വേടന്. ഇപ്പോള്‍ വേടന് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച പുതിയ ചിത്രങ്ങള്‍ വൈറലാവുകയാണ്. മലയാളികളുടെ അഭിമാനം, ഇന്ത്യന്‍ ക്രിക്കറ്റിലെ മിന്നും താരം സഞ്ജു സാംസണിനൊപ്പമുളള ചിത്രങ്ങളാണ് വേടന് പങ്കുവച്ചത്.
' ആട്ടം! ഇനിമേതാന് ആരംഭം' , എന്ന അടിക്കുറിപ്പോടെ വേടന് പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. രണ്ടു പേരെയും ഒരേഫ്രെയിമില് കാണാന്‍ സാധിച്ചതിന്റെ സന്തോഷം ആരാധകര്‍ കമന്റുകളിലൂടെ പങ്കുവെയ്ക്കുന്നുണ്ട്.






