
തിരുവനന്തപുരത്ത് ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് നടന്ന പരിശോധനയിൽ 1.2 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ സുരാജ്(33) ആണ് എക്സൈസിന്റെ പിടിയിലായത്.
എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ശ്യാംകുമാർ.എസ് ന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് വാൻറോസ് ജംഗ്ഷന് സമീപത്ത് വച്ച് സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവ് കണ്ടെടുത്തത്.
വാഹന പരിശോധനക്കിടെ സംശയം തോന്നി സുരാജിന്റെ സ്കൂട്ടർ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. നഗരത്തിലെ വിവിധയിടങ്ങളിൽ ചില്ലറ വിൽപ്പനക്കെത്തിച്ചതാണ് കഞ്ചാവെന്ന് എക്സൈസ് പറഞ്ഞു.






