
കല്‍പ്പറ്റ: പശ്ചിമഘട്ട പരിസ്ഥിതിക്ക് വന്‍ ആഘാതമേല്പിക്കുന്ന ദുരന്തമേഖലയിലെ തുരങ്കപാത വികസനമല്ല വിനാശമാണെന്ന ശക്തമായ നിലപാട് സ്വീകരിച്ച വയനാട്ടിലെ ഏക നിയമസഭാ സ്ഥാനാര്‍ഥി കെ.വി. പ്രകാശിനെ, പിന്തുണക്കാന്‍ പശ്ചിമഘട്ട സംരക്ഷണ സമിതി തീരുമാനിച്ചു.
വയനാട്ടിലെ യാത്രാപ്രശ്നത്തിന് സമീപ ജില്ലകളിലേക്ക് നിലവിലുള്ള അഞ്ചു ചുരംറോഡുകളും അല്പം വികസിപ്പിച്ച് ഒരു ലൈന്‍ കൂടി വരത്തക്കവിധം ആധുനികവല്ക്കരിക്കാന് വീണ്ടും ദുര്‍ബല പരിസ്ഥിതിയെ തകര്‍ക്കുന്ന തുരങ്കത്തിനുവേണ്ട പണമോ സാങ്കേതിക സാമഗ്രികളോ വേണ്ടിവരില്ല, കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പോകുന്ന രോഗികള്‍ ചുരംബ്ലോക്കില്പ്പെടുന്നു എന്നതിന് വയനാട്ടില്‍ എല്ലാവര്ക്കും സൗകര്യപ്രദമായ, സൗജന്യമായി ലഭിച്ച അമ്പതേക്കറില്‍ തന്നെ മെഡിക്കല്‍ കോളജ് പണിയുകയാണ് വേണ്ടത്. വയനാട്ടിലെ അതിദരിദ്രര്‍, ആദിവാസി ഭൂരഹിതരുടെ പ്രശ്നങ്ങള്‍ക്കും, കാര്‍ഷിക വന്യമൃഗ പ്രശ്നപരിഹാരത്തിനും പാട്ടക്കാലാവധി കഴിഞ്ഞ കുത്തക തോട്ടങ്ങള്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത് വാസയോഗ്യമായ ഇടം ഭൂരഹിതര്‍ക്കും, വനത്തോടുചേര്ന്നവ, വനവിസ്തൃതി വര്‍ധിപ്പിക്കാനും ഉപയോഗിക്കാവുന്നതാണ്. അത്തരത്തില്‍ ഭാവിയെ കണ്ട് പാരിസ്ഥിതിക ആവാസ വ്യവസ്ഥയുടെ സുസ്ഥിരതയ്ക്ക് കൂടി വേണ്ടി നിലകൊള്ളുക എന്ന കാര്യത്തില്‍ എല്ലാ മുന്നണികള്‍ക്കും വഞ്ചനാപരമായ നിലപാടാണുള്ളത്. പശ്ചിമഘട്ട സംരക്ഷണ സമിതി പ്രവര്ത്തകന് കൂടിയായ പ്രകാശിന് അദ്ദേഹത്തിന്റെ ചിമായ ബ്ലാക്ക് ബോര്‍ഡില്‍ വോട്ട് രേഖപ്പെടുത്താന്‍ മുഴുവന്‍ പുരോഗമന ജനാധിപത്യ വിശ്വാസികളോടും സംഘടന ആഹ്വാനം ചെയ്തു. യോഗത്തില്‍ പി.ജി. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. വര്‍ഗീസ് വട്ടേക്കാട്, ബഷീര്‍ ആനന്ദ് ജോണ്‍, സുരേഷ്. പി.സി, ഐഫാ സൈമണ്‍ ഉണ്ണിക്കൃഷ്ണന്, എ. കൃഷ്ണന്‍കുട്ടി, രാജു ജോസഫ്, അഡ്വ. സുനില്‍ ജോസഫ്, അറുമുഖന്, എം.കെ. ഷിബു സംസാരിച്ചു.


