
പടിഞ്ഞാറത്തറ: ജയിച്ചു കഴിഞ്ഞാല്‍ പടിഞ്ഞാറത്തറ പൂഴിത്തോട് പാത യാഥാര്‍ത്ഥ്യമാക്കുമെന്ന് കല്‍പ്പറ്റ മണ്ഡലം എന്‍.ഡി.എ സ്‌ഥാനാര്‍ത്ഥി പ്രശാന്ത് മലവയല്‍. പടിഞ്ഞാറത്തറ പഞ്ചായത്തില്‍ നടന്ന വാഹന പ്രചാരണ ജാഥയക്കിടെയാണ് എന്‍.ഡി.എ സ്‌ഥാനാര്‍ത്ഥിയുടെ പരാമര്‍ശം. പൂഴിത്തോട് കര്‍മ സമിതിക്ക് പൂര്‍ണ്ണമായ പിന്തുണ ബി.ജെ.പി നല്‍കിയിട്ടുണ്ട്. ഇടതു വലതു മുന്നണികള്‍ ഭരിച്ചിട്ടും ഈ പാത യാഥാര്‍ത്ഥ്യമായില്ല. എന്തുകൊണ്ട് പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് ഇത്രനാളായിട്ടും യാഥാര്‍ത്ഥ്യമായില്ല. പരിസ്‌ഥിതി ലോല മേഖലയില്‍ലാണ് തുരങ്കപാത വരുന്നത്. എന്നിട്ടും പൂഴിത്തോട് പാതയുടെ പ്രാരംഭഘട്ടം പോലും ആരംഭിച്ചില്ല. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ നിലപാടാണ് പടിഞ്ഞാറത്തറ പൂഴിത്തോട് പാതയ്‌ക്ക് ഉള്ളത്. എന്നിട്ടും നിലവിലെ എം.എല്‍.എ അടക്കം നിസ്സംഗത പാലിക്കുകയാണ്. ചുരമില്ലാതെ എത്രയും പെട്ടെന്ന് കോഴിക്കോട് നിന്നും വയനാട്ടില്‍ എത്താന്‍ സാധിക്കുന്ന ഒരു പാതയാണ് പൂഴിത്തോട് പാത. ഇരു മുന്നണികളും ഈ പാതയെ തിരിഞ്ഞു നോക്കിയിട്ടില്ല. എന്‍.ഡി.എ ജയിച്ചു കഴിഞ്ഞാല്‍ കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് എത്രയും പെട്ടെന്ന് പടിഞ്ഞാറത്തറ പൂഴിത്തോട് പാത കൊണ്ടുവരുമെന്ന് എന്‍.ഡി.എ സ്‌ഥാനാര്‍ത്ഥി പറഞ്ഞു.


