
കുവൈത്ത്‌സിറ്റി: കുവൈറ്റ് നാഷണല്‍ പെട്രോളിയം കമ്പനി നടത്തുന്ന മിന അല്‍ അഹ്‌മദി റിഫൈനറിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഡ്രോണ്‍ ആക്രമണം നടന്നതായി കുവൈറ്റ് പെട്രോളിയം കോര്‍പ്പറേഷന്‍ (കെ.എന്‍.പി.സി) അറിയിച്ചു. ആക്രമണം നിരവധി പ്രവര്‍ത്തന യൂണിറ്റുകളില്‍ തീപിടുത്തത്തിന് കാരണമായിട്ടുണ്ട്. എന്നാല്‍,അടിയന്ത സേന വിഭാഗങ്ങളുടെ നേത്യത്വത്തില്‍ തീ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാന്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചതായും കുവൈറ്റ് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ പ്രസ്താവനയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കോര്‍പ്പറേഷന്‍ സ്ഥിരീകരിച്ചു, ആവശ്യമായ എല്ലാ സുരക്ഷാ മുന്‍കരുതലുകളും നടപ്പാക്കിയിട്ടുണ്ട്. പാരിസ്ഥിതിക പ്രത്യാഘാതങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്നതിന് എന്‍വയോണ്‍മെന്റ് പബ്ലിക് അതോറിറ്റിയുമായി ഏകോപനം നടത്തുന്നുണ്ടന്നും കോര്‍പ്പറേഷന്‍ അറിയിച്ചു.






