
തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഇന്ന് ഭൂരിഭാഗം ആളുകളും ഓണ്‍ലൈന്‍ ഭക്ഷണ സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ ഭക്ഷണം വീട്ടുപടിക്കല്‍ എത്തുമെങ്കിലും ഇത്തരം സൗകര്യങ്ങള്‍ക്ക് പിന്നില്‍ ഡെലിവറി ജീവനക്കാര്‍ എടുക്കുന്ന കഠിനാധ്വാനം നാം പലപ്പോഴും കാണാറില്ല. അത്തരത്തില്‍ കനത്ത മഴയില്‍ പുനെയിലെ വെള്ളക്കെട്ടുള്ള റോഡില്‍ അപകടത്തില്‍പ്പെട്ട ഒരു ഡെലിവറി ബോയിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. പ്രളയസമാനമായ സാഹചര്യത്തിലും ജോലി തുടരേണ്ടി വരുന്ന ഇവരുടെ അവസ്ഥ ഏറെ ഹൃദയഭേദകമാണ്.
പുനെയിലെ വെള്ളം നിറഞ്ഞ റോഡിലൂടെ ബൈക്കുമായി പോവുകയായിരുന്നു യുവാവ്. എന്നാല്‍ ശക്തമായ മഴയില്‍ ബൈക്ക് പെട്ടെന്ന് ഓഫാവുകയും, സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം തെറ്റി ഇയാള്‍ വെള്ളത്തിലേക്ക് മറിയുകയുമായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ബൈക്കിന് പിന്നിലെ ഡെലിവറി ബോക്സ് തുറന്ന് പാഴ്സലുകള്‍ റോഡിലെ ചെളി വെള്ളത്തില്‍ ചിതറിവീണു. ഈ ദയനീയ കാഴ്ച കണ്ടുനിന്ന മൂന്ന് വഴിയാത്രക്കാര്‍ ഉടന്‍ തന്നെ സഹായവുമായി ഓടിയെത്തി. അവര്‍ യുവാവിനെ പിടിച്ചെഴുന്നേല്‍പ്പിക്കുകയും വെള്ളത്തിലൂടെ ഒഴുകിപ്പോയ പാഴ്സലുകള്‍ ഓരോന്നായി പെറുക്കിയെടുത്ത് നല്‍കുകയും ചെയ്തു.
വീഡിയോ വൈറലായതോടെ മനഷ്യത്വം ഇന്നും നിലനില്ക്കുന്നു എന്നതിന്റെ തെളിവാണ് ഈ ദൃശ്യങ്ങള്‍ എന്ന് നിരവധി പേര് കമന്റ് ചെയ്തു. നമ്മള് വീടുകളില്‍ സുരക്ഷിതരായിരിക്കുമ്പോള്‍ കഷ്ടപ്പെടുന്ന ഇത്തരം ജീവനക്കാരോട് കരുണ കാണിക്കണമെന്ന് പലരും അഭിപ്രായപ്പെട്ടു. അതോടൊപ്പം തന്നെ, നഗരത്തിലെ ഡ്രെയിനേജ് സംവിധാനങ്ങളുടെ ശോചനീയാവസ്ഥയെ വിമര്‍ശിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പുനെയിലെ പല ഭാഗങ്ങളിലും റോഡുകള്‍ പുഴകളായി മാറിയെന്നും വാഹനങ്ങള്‍ മുങ്ങിക്കിടക്കുകയാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു.






