ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കേരളത്തില്‍ ചരിത്രപരമായ മാറ്റം ഉണ്ടാകാന്‍ പോകുന്നു ; എന്‍ഡിഎ അധികാരത്തില്‍ എത്തുമെന്ന് പ്രധാനമന്ത്രി

Authored by Web Desk | Last updated: 04 Apr 2026, 4:42 PM | 2 min read

Print
A historic change is about to happen in Kerala; NDA will come to power, says PM
തിരുവല്ല: കേരളത്തില്‍ ചരിത്രപരമായ മാറ്റം ഉണ്ടാകാന്‍ പോകുന്നെന്നും എന്‍ഡിഎ അധികാരത്തില്‍ വരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കൗണ്ട്ഡൗണ്‍ തുടങ്ങിയെന്നും കേരളത്തിലും എന്‍ഡിഎ അധികാരത്തില്‍ എത്തി ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ വന്നാല്‍ അത് കേരളത്തിന്റെ വികസനത്തില്‍ നിര്‍ണ്ണായകമായ കാര്യമായി മാറുമെന്നും തിരുവല്ലയില്‍ പ്രധാനമന്ത്രി പറഞ്ഞു. അനൂപ് ആന്റണി ഉള്‍പ്പെടെയുള്ള വിവിധ സ്ഥാനാര്‍ത്ഥികള്‍ക്കായുള്ള പ്രചരണത്തിനായിട്ടാണ് പ്രധാനമന്ത്രി എത്തിയത്. അനൂപ് ആന്റണി തന്റെ വലംകൈ ആണെന്നും താനൊരു കഠിനാദ്ധ്വാനിയായ ഒരു ചെറുപ്പക്കാരനെ തിരുവല്ലയ്ക്ക് നല്‍കുകയാണെന്നും തിരുവല്ല വികസനത്തിന്റെ പ്രഭവകേന്ദ്രമായി മാറുമെന്നും പറഞ്ഞു.


അയ്യപ്പനെ പ്രണമിക്കുന്നു എന്നു മലയാളത്തില്‍ അഭിസംബോധന ചെയ്‌തെന്ന് പറഞ്ഞുകൊണ്ടായിരുന്നു മോദി തുടങ്ങിയത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വികസനത്തിന്റെ കാര്യത്തില്‍ വളരെവളരെ പിന്നിലാണെന്നു പറഞ്ഞു. ടൂറിസത്തിലും വ്യവസായത്തിനും വലിയ സാധ്യതകള്‍ ഉണ്ടെന്നും എന്നാല്‍ കേരളത്തിലെ ഇടതുവലതു മുന്നണികള്‍ക്ക് ഇതില്‍ വലിയ കാര്യമൊന്നും തോന്നിയിട്ടില്ലെന്നും പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. ഇത്രയും അടിസ്ഥാന സൗകര്യ വികസനമില്ലാതെ എങ്ങിനെ വികസനം കടന്നുവരുമെന്നും ചോദിച്ചു. കേരളത്തിലെ ഗ്രാമീണ റോഡുകളെല്ലാം മോശമായ അവസ്ഥയിലാണ്. കേരളത്തില്‍ ബിജെപി ഭരണം ഒരിക്കലും ഉണ്ടായിട്ടില്ല. എന്നിട്ടും ഇവിടുത്തെ വികസനത്തിനായി കിട്ടിയ ഒരു അവസരവും കേന്ദ്രസര്‍ക്കാര്‍ പാഴാക്കിയിട്ടില്ല. കോണ്‍ഗ്രസിന്റെ യുപിഎ സര്‍ക്കാരിനേക്കാള്‍ അഞ്ചു മടങ്ങ് കുടുതല്‍ കാര്യമാണ് എന്‍ഡിഎ സര്‍ക്കാര്‍ കേരളത്തിന് നല്‍കിയത്.


പ്രധാനമന്ത്രി ആവാസ് യോജനപ്രകാരം അനേകം വീടുകളും ജല്‍ജീവന്‍ മിഷന്‍ വഴി വീടുകളില്‍ കുടിവെള്ളം എത്തിക്കാനും കഴിഞ്ഞിട്ടുണ്ട്.

കേരളത്തിലെ റബ്ബര്‍കര്‍ഷകര്‍ക്ക് മോദിയുടെ അനേകം പദ്ധതികളുടെ ഗുണം കിട്ടിയിട്ടുണ്ട്. ക്രിസ്ത്യാനികള്‍ ഏറെയുള്ള ഏഴു സംസ്ഥാനങ്ങളിലും ബിജെപി സര്‍ക്കാരാണ് ഉള്ളത്. പലയിടത്തും 50 വര്‍ഷം കൊണ്ട് ചെയ്യാന്‍ കഴിയാത്ത പല കാര്യങ്ങളും ചെയ്തു കൊടുത്തിട്ടുണ്ട്. ഗോവ ഇതിനുദാഹരണമാണ്. കേരളത്തിലും അതുണ്ടാകും. കര്‍ഷകരുടേയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ അപ്പോള്‍ പരിഹരിക്കപ്പെടും.


കേരളത്തിലെ അടിസ്ഥാന സൗകര്യമേഖലയെ ആധുനിക വല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ദേശീയപാതാവികസനം, റെയില്‍വേ വികസനം, പാതയിരട്ടിപ്പിക്കല്‍, വന്ദേഭാരത് ട്രെയിന്‍ പോലെ അനേകം കാര്യങ്ങള്‍ ഈ നാട്ടില്‍ നടക്കുന്നു. ശബരിറെയില്‍പദ്ധതി വരുന്നതോടെ പുതിയ നിരവധി അവസരം തുറക്കും. തീര്‍ത്ഥാടനം അനായാസമാകും. ചെറുകിട കച്ചവടക്കാര്‍ക്ക് പുതിയ വഴി തെളിയും. യുവാക്കള്‍ക്ക് തൊഴിലവസരത്തിന്റെ പാത തുറക്കും. കേരളത്തിലെ സര്‍ക്കാരുകള്‍ ഇത് നടപ്പാക്കാതിരിക്കാനാണ് നോക്കുന്നത്. അതിന്റെ നഷ്ടം തിരുവല്ലയ്ക്കാണ്. കേരളത്തില്‍ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ വരും. അത് കേരളത്തിന്റെ വികസനത്തിന് വലിയ നേട്ടമാകും.


വനിതാസഹായ സംഘങ്ങള്‍ക്ക് കോടിക്കണക്കിന് രൂപയാണ് കേന്ദ്രം നല്‍കിയത്. പെണ്‍കുഞ്ഞുങ്ങള്‍ക്ക് കാന്‍സര്‍ വരാതിരിക്കാന്‍ 13 - 14 വയസ്സുള്ള പെണ്‍കുഞ്ഞുങ്ങള്‍ക്ക് കാന്‍സര്‍ പ്രതിരോധ വാക്‌സിന്‍ പ്രവര്‍ത്തനവുമായി നീങ്ങുകയാണ്. രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കിയത് ഈ സര്‍ക്കാരാണ്. ഇപ്പോഴത്തെ ബജറ്റ് സെഷന്‍ മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി. സ്ത്രീകള്‍ക്ക് പാര്‍ലമെന്റില്‍ എത്ര വേണമെന്ന് തീരുമാനിക്കുന്ന നാരീശക്തി നിയമത്തെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ പോകുകയാണ്. 2029 പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സ്ത്രീകള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് വരുമെന്നും പറഞ്ഞു.



Tags

  • nda
  • bjp
  • narendra modi

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

സംസ്ഥാനത്ത് 12 ലധികം മന്ത്രിമാര്‍ പരാജയപ്പെടും ; യുഡിഎഫ് നൂറിലധികം സീറ്റുകളില്‍ ജയിക്കുമെന്ന് വി.ഡി.സതീശന്‍

സംസ്ഥാനത്ത് 12 ലധികം മന്ത്രിമാര്‍ പരാജയപ്പെടും ; യുഡിഎഫ് നൂറിലധികം സീറ്റുകളില്‍ ജയിക്കുമെന്ന് വി.ഡി.സതീശന്‍

കിറ്റുകള്‍ ഉണ്ടെന്ന് പരാതി ഉയര്‍ന്ന ഗോഡൗണിൽ നടൻ ദേവൻ; കിറ്റുകള്‍ സീൽ ചെയ്തു, സൂപ്പര്‍മാര്‍ക്കറ്റ് ഉടമ കസ്റ്റഡിയിൽ

കിറ്റുകള്‍ ഉണ്ടെന്ന് പരാതി ഉയര്‍ന്ന ഗോഡൗണിൽ നടൻ ദേവൻ; കിറ്റുകള്‍ സീൽ ചെയ്തു, സൂപ്പര്‍മാര്‍ക്കറ്റ് ഉടമ കസ്റ്റഡിയിൽ

മഴ വരുന്നേ...,കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

മഴ വരുന്നേ...,കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ഗർഭിണിയായ കാമുകിയെ വീട്ടിൽ താമസിപ്പിച്ചതിന് പിണങ്ങിപ്പോയ ഭാര്യയുടെ വീടിന് മുന്നിൽ ജീവനൊടുക്കുമെന്ന് ഭർത്താവിന്റെ ഭീഷണി

ഗർഭിണിയായ കാമുകിയെ വീട്ടിൽ താമസിപ്പിച്ചതിന് പിണങ്ങിപ്പോയ ഭാര്യയുടെ വീടിന് മുന്നിൽ ജീവനൊടുക്കുമെന്ന് ഭർത്താവിന്റെ ഭീഷണി

'പാർട്ടിക്ക് വഴിവിട്ട ബന്ധമുള്ള 14 പേരുടെ ലിസ്റ്റ് പുറത്തുവിടും'; സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ ആഞ്ഞടിച്ച് പികെ ശശി

'പാർട്ടിക്ക് വഴിവിട്ട ബന്ധമുള്ള 14 പേരുടെ ലിസ്റ്റ് പുറത്തുവിടും'; സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ ആഞ്ഞടിച്ച് പികെ ശശി

വീണ്ടും ബിജെപിയുടെ കിറ്റെന്ന് ആരോപണവുമായി കോണ്‍ഗ്രസ് ; വാടാനപ്പള്ളിയിലും ഇരു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

വീണ്ടും ബിജെപിയുടെ കിറ്റെന്ന് ആരോപണവുമായി കോണ്‍ഗ്രസ് ; വാടാനപ്പള്ളിയിലും ഇരു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം