
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍, വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വമ്പന്‍ റാലികളും പ്രമുഖ നേതാക്കളുടെ സാന്നിധ്യവും കൊണ്ട് പ്രചാരണരംഗം ഇപ്പോള്‍ സജീവമാണ്. ഏറ്റവും പുതിയതായി കേരളത്തില്‍ എത്താന്‍ പോകുന്ന ദേശീയ നേതാവ് എഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേയാണ്.
കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ബിജെപിയുടെ പ്രചരണത്തിനായി കേരളത്തില്‍ എത്തിയപ്പോള്‍ പ്രതിപക്ഷത്ത് നിന്നും രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും വോട്ടര്‍മാരെ കാണാന്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മല്ലികാര്‍ജ്ജുന ഖാര്‍ഗേയും കേരളത്തില്‍ എത്തുന്നത്. ഇടുക്കി, കൊല്ലം ജില്ലകളിലെ പരിപാടികളിലാണ് അദ്ദേഹം പ്രധാനമായും പങ്കെടുക്കുന്നത്. ഉച്ചയ്ക്ക് നടക്കുന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കും.
വൈകുന്നേരം 4 മണിക്ക് ഐഷാ പോറ്റിയുടെ പ്രചാരണാര്‍ത്ഥം സംഘടിപ്പിക്കുന്ന വമ്പിച്ച റാലിയിലും ഖാര്‍ഗേ പങ്കെടുക്കുന്നുണ്ട്. പിന്നാലെ തന്നെ രാഹുല്‍ഗാന്ധി കേരളത്തില്‍ വീണ്ടുമെത്തും. നാളെ തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് അദ്ദേഹത്തിന്റെ പ്രധാന പരിപാടികള്‍.ഉച്ചയ്ക്ക് നടക്കുന്ന പൊതുയോഗത്തില്‍ അദ്ദേഹം വോട്ടര്‍മാരെ അഭിസംബോധന ചെയ്യും. വൈകുന്നേരം 4 മണിക്ക് പൊതുസമ്മേളനം.
വൈകുന്നേരം 5.20-ഓടെ പാലക്കാട്ടെ പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കുചേരും. കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറും കേരളത്തില്‍ എത്തുന്നുണ്ട്. വടക്കന്‍ കേരളത്തിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രാവിലെ 11 മണിക്ക് പഴയ ബസ് സ്റ്റാന്‍ഡ് മുതല്‍ സിറ്റി ബസാര്‍ വരെ നീളുന്ന റോഡ് ഷോയ്ക്ക് അദ്ദേഹം നേതൃത്വം നല്‍കും.
ഉച്ചയ്ക്ക് 2.45-ന് ഓര്‍ക്കാട്ടേരിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് ബാലുശ്ശേരി, എലത്തൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നടക്കുന്ന റോഡ് ഷോകളിലും അദ്ദേഹം ഭാഗമാകും. പരസ്യപ്രചാരണത്തിന് ഇനി മൂന്ന് ദിവസം കൂടി മാത്രമാണ് ബാക്കിയുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ദേശീയ നേതാക്കള്‍ കേരളത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.






