
ചെന്നെ: തമിഴ് ടെലിവിഷന്‍ പരമ്പരകളിലൂടെയും സിനിമകളിലൂടെയും പ്രശസ്തയായനടി സുഭാഷിണിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ് പരമ്പരയായ ' കയലി' ലെ പ്രതിനായക വേഷത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് സുഭാഷിണി. ആരാകര്‍ക്കിടയില്‍ ശാശ്വി ബാല എന്നും അവര്‍ അറിയപ്പെടുന്നുണ്ട്. ' എല്ലാം മേലെ ഇരിക്കിറവന്‍ പാത്തുപ്പാന്‍', ' വെബ്' എന്നീ സിനിമകളിലഒം താരം അഭിനയിച്ചിട്ടുണ്ട്്.
മരണത്തിന് തൊട്ടുമുമ്പ് സുഭാഷിണി ഭര്‍ത്താവ് ബിബിന്‍ ചന്ദ്രയുമായി വീഡിയോ കോളിലൂടെ സംസാരിക്കുകയും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. മരണത്തിലെ ദുരൂഹതകള്‍ നീക്കാന്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






