
വൈക്കം: സിപിഐയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍. മരിച്ചത് കര്‍ഷകനായ ചെല്ലപ്പന്‍. ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് വന്നതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷം. പ്രദേശത്ത് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രവര്‍ത്തകര്‍ തടിച്ചുകൂടി നില്‍ക്കുന്നുണ്ട്. മൃതദേഹം മാറ്റാന്‍ സമ്മതിക്കാതെയാണ് പ്രതിഷേധം.
സമഗ്ര അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം സിപിഐയ്‌ക്കെതിരേ 2010 മുതലുള്ള താന്‍ ചില അതിക്രമങ്ങള്‍ നേരിട്ടെന്ന് വ്യക്തമാക്കി ചെല്ലപ്പന്‍ ഫേസ്ബുക്ക് വീഡിയോ ഇട്ടിരുന്നു. ഇതില്‍ സിപിഐ നേതാക്കള്‍ക്കും പാര്‍ട്ടിക്കും എതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. സിപിഐയുടെ പിന്തുണയോടെ ചിലര്‍ തന്റെ നഴ്‌സറിയില്‍ എത്തി കൃഷികള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്നും ആരോപിക്കുന്നു.
ആഭ്യന്തര വകുപ്പില്‍ നിന്നും നീതി ലഭിച്ചില്ലെന്നും കൃഷിമന്ത്രിയെ കാണാന്‍ ശ്രമിച്ചിട്ടും നടന്നില്ലെന്നും വ്യക്തമാക്കുന്നുണ്ട്. സിപിഐയുടെ ചില പ്രാദേശികനേതാക്കള്‍ക്കെതിരേ ആരോപണം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ഈ വീഡിയോ മറ്റൊരാള്‍ ചിത്രീകരിച്ചത് പോലെയാണ് കാണപ്പെടുന്നത്. അതേസമയം ഇക്കാര്യത്തില്‍ കുടുതല്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.
(ആത്മഹത്യ ഒന്നിനും പരഹാരമല്ല, കടുത്ത മാനസീക സമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ വിദഗ്ദ്ധരെ സമീപിക്കുക)






