
തിരുവനന്തപുരം : ഡാഷ് മോനെ രേവന്ത മറുപടി വരുന്നുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് മറുപടിയുമായി രേവന്ത് റെഡ്ഡി . പിണറായി വിജയനെ 'തിരുവനന്തപുരം മോദി' എന്നായിരുന്നു രേവന്ത് റെഡ്ഡി വിശേഷിപ്പിച്ചത്. 'ബൈ ബൈ പിണറായി' മുദ്രവാക്യവും രേവന്ത് റെഡ്ഡി മുഴക്കി.മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി നൂറനാട് പ്രചാരണം നടത്തുന്നതിനിടെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് രേവന്ത് റെഡ്ഡി മറുപടി നല്‍കിയത്.
കേരളത്തിലെ വികസന മുരടിപ്പ് ചൂണ്ടിക്കാണിച്ചപ്പോള്‍ തന്നെ മോശം വാക്കുകള്‍ കൊണ്ട് അധിക്ഷേപിക്കുകയാണ് പിണറായി ചെയ്‌തതെന്നും അദ്ദേഹം ആരോപിച്ചു . മുഖ്യമന്ത്രി പിണറായി വിജയനെ തെലങ്കാനയുടെ വികസനത്തില്‍ നേരിട്ടുള്ള ചര്‍ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്ത് രേവന്ത് റെഡ്ഡി പുറത്തുവിട്ടിരുന്നു. കത്തില്‍ കോണ്‍ഗ്രസ് ഭരണത്തിലെ തെലങ്കാനയിലെ വികസനവും കേരളത്തിലെ വികസനവും താരതമ്യം ചെയ്യാന്‍ തയ്യാറെന്നാണ് അറിയിക്കുന്നത്.
നീ പോ മോനെ വിജയാ എന്ന തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വാക്കുകള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡാഷ് മോനെ രേവന്ത മറുപടി വരുന്നുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ തിരിച്ചടി. ഇപ്പോള്‍ തല്ക്കാലം കൂടുതല്‍ പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.'മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന ഒരാള്‍ സാധാരണ രീതിയില്‍ കാണിക്കേണ്ട മര്യാദകളുണ്ട്. അതിനൊക്കെ ചേര്‍ന്ന രീതിയിലാണോ അദ്ദേഹത്തിന്റെ ഇടപെടലെന്ന് സ്വയം ചിന്തിക്കട്ടെ. അദ്ദേഹം പരസ്യമായി ഉന്നയിച്ച സാഹചര്യത്തില്‍ ഞാനും പരസ്യമായി തന്നെ മറുപടി പറയാന്‍ പോകുന്നുണ്ട്. ആ മറുപടി കൊടുക്കും. ഇപ്പോള്‍ വിശദമായി പറയുന്നില്ല. അതിനാല്‍ ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ട്', എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.






