
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യ പ്രചാരണം അവസാനത്തിലേക്ക് അടുക്കുമ്പോൾ എൽഡിഎഫിനെതിരെ പോസ്റ്റർ പുറത്തിറക്കി യുഡിഎഫ്. എൽഡിഎഫിന്റെ പ്രചാരണ വാചകമായിരുന്ന ‘മറ്റാരുണ്ട്’ എന്ന വാക്കിനെ മുൻനിർത്തിയാണ് യുഡിഎഫിന്റെ പുതിയ പോസ്റ്റർ.
ശബരിമല സ്വർണക്കൊള്ള കേസ്, ആരോഗ്യ മേഖലയിലെ വീഴ്ച്ചകൾ, ആശമാരുടെ പ്രതിഷേധം, കസ്റ്റഡി മരണങ്ങൾ തുടങ്ങിയവ സർക്കാരിനെതിരെയുള്ള ആയുധങ്ങളായി പ്രയോഗിക്കുകയാണ് പ്രതിപക്ഷം. കേരളത്തിലെ മയക്കുമരുന്ന് ഉപഭോഗം, രക്തസാക്ഷി ഫണ്ട് തട്ടിപ്പ്, ലാവ്ലിൻ കേസ്, സിഎംആർഎൽ അഴിമതി തുടങ്ങിയ വിഷയങ്ങളും പോസ്റ്ററിൽ പരാമർശിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പല അവസരങ്ങളിൽ പറഞ്ഞ ‘കടക്ക് പുറത്ത്’, ‘അമ്മാതിരി കമന്റ് വേണ്ട’ തുടങ്ങിയ വാചകങ്ങളും പോസ്റ്ററിൽ നൽകിയിരിക്കുന്നു. .





