
കൊല്ലം : നിയമസഭ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് യുഡിഎഫ് 11 ൽ 9 വരെ സീറ്റ് നേടുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി. കൊട്ടാരക്കരയിലും ജയിക്കും. പതിനായിരത്തിന് മുകളിൽ വോട്ടിന് ജയിക്കും. മൂന്നാമത് ഐഷ പോറ്റി സ്ഥാനാർഥിയായത് വി എസിന്റെ ഇടപെടലിലെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
കൊട്ടാരക്കരയിൽ എൽഡിഎഫ് പണം വാരിക്കോരി ചെലവാക്കുന്നു.കരാറുകാരും വ്യവസായികളും പണം ഇറക്കുന്നു. മന്ത്രിയുടെ സഹോദരനായ കലഞ്ഞൂർ മധു വോട്ടർമാർക്കും നേതാക്കൾക്കും പണം വാഗ്ദാനം ചെയ്യുന്നുവെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു . നിരന്തരം യു ഡി എഫ് നേതാക്കളെ വിളിക്കുന്നുവെന്നും കൊടിക്കുന്നിൽ ആരോപിച്ചു. ഫോണിൽ പണവും സഹായവും വാഗ്ദാനം ചെയ്യുന്നു.
അതേസമയം കൊടിക്കുന്നിലിന് മറുപടിയുമായി മന്ത്രി കെ എൻ ബാലഗോപാൽ രംഗത്തെത്തി. കൊടുക്കുന്നിൽ സുരേഷിന്റെ പ്രസ്താവന ആദ്യമായിട്ടല്ല. ഞാൻ എന്താണ് എന്ന് ആളുകൾക്ക് അറിയാം. കുറവ് പണം മുടക്കിയുള്ള പ്രചാരണം LDF ന്റെ ആണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും എന്നെ കുറിച്ച് മോശം പറഞ്ഞു. മോശക്കാരനാക്കാൻ വേണ്ടി പറയുന്നത് ആണ് ഇതെല്ലാമെന്നും കെ ണ് ബാലഗോപാൽ മറുപടി നൽകി.






