
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. ഇപ്പോള്‍ സുഹൃത്തിനൊപ്പമുളള അനുശ്രീയുടെ ഒരു ഡാന്‍സ് റീല്‍ ആണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ' ബീര്‍ വേണുമാ' എന്ന തമിഴ് ഗാനത്തിനൊപ്പമാണ് ഇരുവരും ചുടവുവയ്ക്കുന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് പിങ്കി വിശാലിനൊപ്പമാണ് അനുശ്രീയുടെ ഡാന്‍സ്. ' വിശ്രമവേളകള്‍ ആനന്ദകരമാക്കാന്‍ ' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഷൂട്ടിനിടയിലുളള ഒഴിവ് സമയം കാരവനില്‍ നിന്ന് ചിത്രീകരിച്ച ഡാന്‍സ് വീഡിയോയാണ് അനുശ്രീ പങ്കുവച്ചത്. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.
അടുത്തിടെ, സ്വന്തം നാട്ടിലെ ഉത്സവത്തിന് നൃത്തം ചെയ്യുന്ന അനുശ്രീയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കൊല്ലം ജില്ലയിലെ കമുകുംചേരിയിലെ തിരുവിളങ്ങോനപ്പന്‍ ക്ഷേത്രത്തിലെ ഉത്സവത്തിനാണ് അനുശ്രീ സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തം ചെയ്തത്.






