ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. music
  3. Cinema
Loading...

മാള്‍ട്ടിയുടെ നെറ്റിയില്‍ ചുംബിച്ച് നിക്ക്; മകള്‍ക്കൊപ്പമുളള ക്യൂട്ട് ചിത്രം പങ്കുവെച്ച് താരം

Authored by Web Desk | Last updated: 08 Apr 2026, 3:05 PM | 4 min read

Print
nick-jonas-tucks-daughter-malti-marie-in-bed-with-a-sweet-kiss-adorable-photo-goes-viral
മകള്‍ മാള്‍ട്ടിക്കൊപ്പമുളള മനോഹരമായ ചിത്രം പങ്കുവെച്ച് അമേരിക്കന്‍ പോപ് ഗായകന്‍ നിക്ക് ജൊനാസ്. മകളുടെ നെറ്റിയില്‍ മൃദുവായി ചുംബിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്.


കിടക്കയില്‍ സുഖമായി ഉറങ്ങാന്‍ തയാറെടുക്കുന്ന മാള്‍ട്ടിയുടെ ചിത്രം ഹൃദയസ്പര്‍ശിയായ രീതിയിലാണ് നിക്ക് പങ്കുവെച്ചിരിക്കുന്നത്. മകളുടെ മുഖം ഒരു ഹാര്‍ട്ട് ഇമോജികൊണ്ട് മറച്ചിട്ടുണ്ട്. ഇതിനൊപ്പം വാന്‍കൂവറിലെ ഒരു കഫേയില്‍ ഇരിക്കുന്ന മറ്റൊരു ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. വാന്‍കൂവറിലെ ഒന്നാം വാരം എന്നാണ് ഈ പോസ്റ്റിന് താരം അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.


View this post on Instagram

A post shared by Nick Jonas (@nickjonas)




തന്റെ മകളോടുളള സ്‌നേഹത്തെക്കുറിച്ചും ആത്മബന്ധത്തെക്കുറിച്ചും നിക്ക് പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. മാള്‍ട്ടിയുടെ ജനനസമയത്തെ വെല്ലുവിളികളെക്കുറിച്ചും താരം മുന്‍പ് വെളിപ്പെടുത്തിയിരുന്നു. 'ഓണ്‍ പര്‍പ്പസ്' എന്ന പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് മാള്‍ട്ടി മാസം തികയാതെ ജനിച്ചതിനെക്കുറിച്ചും തുടര്‍ന്നുണ്ടായ പ്രയാസങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചത്.


'വളരെ തീവ്രമായ സാഹചര്യങ്ങളിലായിരുന്നു അവള്‍ ലോകത്തേക്ക് വന്നത്. ഏപ്രില്‍ മാസത്തില്‍ ജനിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പെട്ടെന്നുതന്നെ ആശുപത്രിയില്‍ എത്താന്‍ ഞങ്ങള്‍ക്ക് കോള്‍ ലഭിച്ചു,' നിക്ക് പറഞ്ഞു. വാടകഗര്‍ഭധാരണത്തിലൂടെയായിരുന്നു മാള്‍ട്ടിയുടെ ജനനം. ജനിക്കുമ്പോള്‍ വെറും 1 പൗണ്ട് 11 ഔണ്‍സ് മാത്രമായിരുന്നു കുട്ടിയുടെ ഭാരം.


ഏതാണ്ട് 100 ദിവസത്തോളം മാള്‍ട്ടി നിയോനേറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ കഴിഞ്ഞിരുന്നു. ആ സമയം വളരെ ഭയാനകമായിരുന്നുവെന്നും എന്‍.ഐ.സി.യു-വിലെ നഴ്സുമാരാണ് തന്റെ മാലാഖമാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ നിക്കും ഭാര്യ പ്രിയങ്ക ചോപ്രയും 12 മണിക്കൂര്‍ ഷിഫ്റ്റുകളിലായാണ് ആശുപത്രിയില്‍ മകള്‍ക്കൊപ്പം നിന്നിരുന്നത്.


2018-ലാണ് പ്രിയങ്കയും നിക്കും വിവാഹിതരാകുന്നത്. 2017-ലെ മെറ്റ്ഗാല പുരസ്‌കാര വേദിയില്‍ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാകുകയായിരുന്നു. 2022 ജനുവരി 15-നാണ് ഇരുവരും വാടക ഗര്‍ഭധാരണത്തിലൂടെ മകളെ വരവേറ്റത്.



Tags

  • nick jonas

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

സുഹൃത്തിനൊപ്പം തമിഴ് ഗാനത്തിന് ചുടവുവച്ച് അനുശ്രീ; വീഡിയോ

സുഹൃത്തിനൊപ്പം തമിഴ് ഗാനത്തിന് ചുടവുവച്ച് അനുശ്രീ; വീഡിയോ

 ' ചിരിയും, കൂട്ടുകെട്ടും, ഇടയ്ക്ക് വഴക്കും, വീണ്ടും ഒത്തുചേരലുമായി അടുത്ത വര്‍ഷത്തേയ്ക്ക്' ; വിവാഹവാര്‍ഷിക ദിനത്തില്‍ കുറിപ്പുമായി ജി. വേണുഗോപാല്‍

' ചിരിയും, കൂട്ടുകെട്ടും, ഇടയ്ക്ക് വഴക്കും, വീണ്ടും ഒത്തുചേരലുമായി അടുത്ത വര്‍ഷത്തേയ്ക്ക്' ; വിവാഹവാര്‍ഷിക ദിനത്തില്‍ കുറിപ്പുമായി ജി. വേണുഗോപാല്‍

‘എന്നെങ്കിലും താങ്കളുടെ പാട്ടുകൾ ഇതില്‍ വായിക്കാന്‍ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു...’ ആശാ ഭോസ്‌ലെ നല്‍കിയ വിലപ്പെട്ട ബര്‍ത്ത്ഡേ ഗിഫ്റ്റിനെപ്പറ്റി തബു

‘എന്നെങ്കിലും താങ്കളുടെ പാട്ടുകൾ ഇതില്‍ വായിക്കാന്‍ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു...’ ആശാ ഭോസ്‌ലെ നല്‍കിയ വിലപ്പെട്ട ബര്‍ത്ത്ഡേ ഗിഫ്റ്റിനെപ്പറ്റി തബു

അഞ്ച് വര്‍ഷമായി സ്‌റ്റേജില്‍ പാടിയിട്ട്, ശബ്ദത്തിന് ചില പ്രശ്‌നങ്ങളുണ്ടായി; തുറന്നു പറഞ്ഞ് സുജാത മോഹന്‍

അഞ്ച് വര്‍ഷമായി സ്‌റ്റേജില്‍ പാടിയിട്ട്, ശബ്ദത്തിന് ചില പ്രശ്‌നങ്ങളുണ്ടായി; തുറന്നു പറഞ്ഞ് സുജാത മോഹന്‍

അമിതമായി ചിന്തിക്കുന്നത് നിര്‍ത്തുക, ജീവിക്കാന്‍ തുടങ്ങുക; പുത്തന്‍ ചിത്രങ്ങളുമായി റിമി ടോമി

അമിതമായി ചിന്തിക്കുന്നത് നിര്‍ത്തുക, ജീവിക്കാന്‍ തുടങ്ങുക; പുത്തന്‍ ചിത്രങ്ങളുമായി റിമി ടോമി

' കൊച്ചുകുഞ്ഞിന്റെ അച്ഛനൊരു കച്ച വാങ്ങാന്‍ പോയി' ; ട്രെന്‍ഡിനൊപ്പം ചുവടുവച്ച് ബിജുക്കുട്ടന്റെ മക്കള്‍

' കൊച്ചുകുഞ്ഞിന്റെ അച്ഛനൊരു കച്ച വാങ്ങാന്‍ പോയി' ; ട്രെന്‍ഡിനൊപ്പം ചുവടുവച്ച് ബിജുക്കുട്ടന്റെ മക്കള്‍