
മാനന്തവാടി ചെറുകാട്ടൂരിൽ പോളിങ് ഓഫീസറെ മാറ്റി. വോട്ടർമാരെ താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചു എന്ന പരാതിയിലാണ് നടപടി. ചെറുകാട്ടൂർ സെൻ്റ് ജോസഫ് സ്കൂളിലെ 199 നമ്പർ ബൂത്തിലായിരുന്നു സംഭവം. കോൺഗ്രസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോളിങ് ഓഫീസറെ മാറ്റിയത്.
ഒരു മണി വരെയുള്ള കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 49.7 ശതമാനമാണ് പോളിംഗ്. എറണാകുളം, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. തൃപ്പൂണ്ണിത്തുറ മണ്ഡലത്തിലാണ് റെക്കോർഡ് പോളിംഗ്. 58.09 ശതമാനമാണ് പോളിംഗ്. കുന്നത്തുനാട്, മലമ്പുഴ, വൈപ്പിൻ, ആലുവ, തൃക്കാക്കര, പാലക്കാട്, പുതുക്കാട് മണ്ഡലങ്ങളിൽ പോളിംഗ് 53 ശതമാനം പിന്നിട്ടു.






