
തിരുവനന്തപുരം: സംസ്ഥാനം പുതിയ സര്‍ക്കാരിനെ തീരുമാനിക്കാനുള്ള വിധിയെഴുത്ത് തുടരുമ്പോള്‍ കേരളത്തിലെ പോളിംഗ് ശതമാനത്തില്‍ വന്‍ മുന്നേറ്റം. ഉച്ചയ്ക്ക് രണ്ടു മണി കഴിയുമ്പോള്‍ മിക്കവാറും എല്ലാ ജില്ലകളിലും പോളിംഗ് 50 ശതമാനത്തിലേക്ക് കടക്കുകയാണ്. വോട്ടിംഗ് ശതമാനം 90 കടക്കുമെന്ന് നിരീക്ഷിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. എസ്‌ഐആര്‍ കൊണ്ടുവന്ന് വോട്ടര്‍ പട്ടിക ശുദ്ധീകരിച്ചതാകാം കാരണമെന്നാണ് കരുതുന്നത്. നാലു ജില്ലകളില്‍ 50 ശതമാനവും നാലു ജില്ലകളില്‍ പോളിംഗ് 49 ശതമാനം പിന്നിടുകയും ചെയ്തു.
ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നിരിക്കുന്നത് എറണാകുളം ജില്ലയിലാണ്. 52. 94 ശതമാനം പോളിംഗാണ് നടന്നിരിക്കുന്നത്. പാലക്കാട് 51.27 ശതമാനവും തൃശൂരില്‍ 50.48 ശതമാനവുമാണ് പോളിംഗ് നടന്നിരിക്കുന്നത്. കോഴിക്കോട്ടും വോട്ടുചെയ്യാന്‍ ആള്‍ക്കാര്‍ കൂട്ടമായി കടന്നുവരുന്നുണ്ട്. കോഴിക്കോട്ടെ പോളിംഗ് 50.10 ശതമാനമായി. തിരുവനന്തപുരത്ത് 49.34 ശതമാനവും ആലപ്പുഴയില്‍ 49.77 ശതമാനവും കോട്ടയത്ത് 49.22 ശതമാനവും ഇടുക്കിയില്‍ 49.56 ശതരമാനവും വയനാട്ടില്‍ 49.32 ശതമാനവുമാണ് പോളിംഗ് നടന്നത്.
ഇവിടെയെല്ലാം അധികം താമസിയാതെ തന്നെ പോളിംഗ് നേരെ പകുതിയില്‍ എത്തും. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ കൊല്ലത്ത് 48.90 ശതമാനമാണ്. പത്തനംതിട്ടയില്‍ 48.35 ശതമാനവും മലപ്പുറത്ത് 48.31 ശതമാനവും കണ്ണൂരില്‍ 48.50 ശതമാനവുമാണ് പോളിംഗ്് രേഖപ്പെടുത്തിയരിക്കുന്നത്. കാസര്‍ഗോഡാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയിട്ടുള്ളത്. 47.61 ശതമാനമാണ് ഇതുവരെ നടന്ന പോളിംഗ്.
140 മണ്ഡലങ്ങളിലായി 882 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഉച്ചയ്ക്ക് 12 മണി വരെ 40 ശതമാനത്തിനും മുകളിലാണ് പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച അവസാന വോട്ടര്‍ പട്ടിക പ്രകാരം കേരളത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 2,71,42,952 ആണ്. ഇതില്‍ 1,32,20,811 പേര്‍ പുരുഷന്മാരും 1,39,21,868 പേര്‍ സ്ത്രീകളുമാണ്. 273 പേര്‍ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളുമാണ്.






