
ബോളിവുഡ് സിനിമാലോകത്തിന്റെ പ്രിയതാരമാണ് ശില്പ ഷെട്ടി കുന്ദ്ര. തെണ്ണൂറുകളില്‍ ഹിന്ദി ചലച്ചിത്ര വ്യവസായത്തിലെ താരറാണിയായിരുന്നു ശില്പ. ഇന്നും ലൈംലൈറ്റിലും വെബ് സീരീസുകളിലും ഡാന്‍സ് റിയാലിറ്റി ഷോകളില്‍ ജഡ്ജായുമൊക്കെ ശില്പ തിളങ്ങിയാണ് നില്‍ക്കുന്നത്. അഭിനയത്തേക്കാളുപരി താരത്തിന്റെ ഫിറ്റ്നെസ്സും ഫാഷന്‍ മന്ത്രങ്ങളുമാണ് താരത്തിനെ കൂടുതല്‍ തരംഗമാക്കുന്നത്.
പ്രായം 50 കഴിഞ്ഞെങ്കിലും ഇന്നും ഇരുപതികളിലാണെന്ന് തോന്നിപ്പിക്കുന്ന സൗന്ദര്യവും അഴകളവുകളുമാണ് താരത്തിനുള്ളത്. പ്രായം റിവേഴ്സ് ഗിയറില്‍ സഞ്ചരിക്കുന്ന താരത്തിന്റെ ഫാഷന്‍ റാമ്പ് വോക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും തരംഗമായി മാറാറുണ്ട്.
ഇപ്പോഴിതാ മിറര്‍ വര്‍ക്കുള്ള ഓഫ് വൈറ്റ് ലെഹംഗയിലെ ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കിടുകയാണ് ശില്പ. ‘മിറര്‍...മിറര്‍....’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് താരം ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്.
ഒരു ചിത്രത്തില്‍ ശില്‍പ്പയ്ക്കൊപ്പം ഭര്‍ത്താവ് രാജ് കുന്ദ്രയെയും കാണാം. പോസ്റ്റിനു താഴെ നിരവധി ആളുകളാണ് താരത്തിന്റെ പ്രായത്തെ തോല്‍പ്പിക്കുന്ന സൗന്ദര്യത്തെക്കുറിച്ച് കമന്റുകള്‍ കുറിക്കുന്നത്. എലഗന്റ്, ബ്യൂട്ടിഫുള്‍, ഹോട്ട്, എയ്ജ് റിവേഴ്സിംഗ് എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്.






