
തെലുങ്ക് സൂപ്പര്‍താരം രാം ചരണിനും ഭാര്യ ഉപാസന കൊനിഡേലക്കും ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇരട്ടക്കുട്ടികള്‍ ജനിച്ചത്. ഇപ്പോള്‍ ഉപാസന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ഒരു ചിത്രമാണ് വൈറലാകുന്നത്. തങ്ങളുടെ മൂന്ന് പൊന്നോമനകളുടെയും കുഞ്ഞി കൈകളുടെ ചിത്രമാണ് ഉപാസന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. രാം ചരണിന്റെയും ഉപാസനയുടെയും പതിനാലാം വിവാഹ വാര്‍ഷികദിനത്തിലാണ് സമൂഹമാധ്യമങ്ങളിലൂടെ ചിത്രം ഉപാസന ഷെയര്‍ ചെയ്തിരിക്കുന്നത്.
' ഹൃദയം നിറഞ്ഞിരിക്കുന്നു' എന്ന അടിക്കുറിപ്പാണ് ഉപാസന ചിത്രത്തിന് നല്‍കിയത്. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ സ്‌നേഹം അറിയിച്ച് എത്തുന്നത്.
2012 ജൂണ്‍ 14 നായിരുന്നു രാം ചരണിന്റേയും ഉപാസനയുടേയും വിവാഹം. 11 വര്‍ഷത്തിനുശേഷം 2023 ജൂണിലാണ് ഇരുവര്‍ക്കും ആദ്യത്തെ കുഞ്ഞ് ജനിച്ചത്. ക്ലിന്‍ കാര കൊനിഡേല എന്നാണ് മൂത്ത മകളുടെ പേര്. ശിവറാം, അന്‍വീര ദേവി എന്നിങ്ങനെയാണ് ഇരട്ടക്കുട്ടികളുടെ പേര്.
അതേസമയം ബുച്ചി ബാബു സന സംവിധാനം ചെയ്ത ' പെദ്ധി' ആണ് രാം ചരണിന്റേതായി ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം. ബോക്‌സ് ഓഫീസില്‍ വലിയ വിജയമാണ് ചിത്രം നേടിയത്. ജാന്‍വി കപൂര്‍, ജഗപതി ബാബു, ബോമന്‍ ഇറാനി, ദിവ്യേന്ദു ശര്‍മ്മ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.






