
നടിയും നര്‍ത്തകിയുമായ ഊര്‍മിള ഉണ്ണി മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ്. താരത്തിന്റെ മകള്‍ ഉത്തര ഉണ്ണിയും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. അമ്മയുടെ 64-ാം ജന്മദിനത്തില്‍ ഉത്തര പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
'' അവസാന ചിത്രത്തിലുളള അതേ ആള്‍ തന്നെയാണ് ഇപ്പോഴും ഞാന്‍ എന്നാണ് അമ്മ വിചാരിച്ചിരിക്കുന്നത്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം മൂന്നാമത്തെ ചിത്രത്തിലുളള വ്യക്തിയാണ് അമ്മ, എപ്പോഴും കൃസൃതികളും തമാശകളും നിറഞ്ഞയാള്‍. എന്റെ അമ്മ കുട്ടിയ്ക്ക് ഏറ്റവും സന്തോഷം നിറഞ്ഞ ജന്മദിനാശംസകള്‍ ( കുറച്ച് ലേറ്റ് ആയിപ്പോയി) '', എന്നാണ് ഉത്തര കുറിച്ചത്.
അമ്മയ്ക്കും മകള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും ഉത്തര പങ്കുവച്ചിട്ടുണ്ട്. നടി, നല്‍ത്തകി എന്നീ നിലകളില്ലെല്ലാം പ്രശസ്തയാണ് ഉത്തര ഉണ്ണി. നിതേഷ് നായര്‍ ആണ് ഉത്തരയുടെ ജീവിതപങ്കാളി. ധീമഹി ആണ് മകള്‍.






