
നടി ജോമോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മനോഹരമായി ചിരിക്കുന്ന ഏതാനും ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. "ശരിയായ കമ്പനി നമുക്കൊപ്പം ഉണ്ടായാൽ എല്ലാം വളരെ ലളിതമായി തോന്നും" എന്നാണ് ചിത്രത്തിനൊപ്പം ജോമോൾ കുറിച്ചിരിക്കുന്നത്.
മനസ്സ് നിറഞ്ഞുള്ള ജോമോളുടെ ചിരിയും സൗന്ദര്യവും തന്നെയാണ് ചിത്രങ്ങളിലെ പ്രധാന ആകർഷണം. 'എന്തൊരു ചിരിയാണിത്, എന്ത് സുന്ദരിയാണ്'എന്നല്ലാതെ മറ്റൊന്നും പറയാനില്ല. നിരവധിപ്പേരാണ് പോസ്റ്റിനു താഴെ സ്നേഹം അറിയിച്ചെത്തുന്നത്.
ഹരിഹരൻ-എം.ടി കൂട്ടുകെട്ടിന്റെ 'ഒരു വടക്കൻ വീരഗാഥ' എന്ന ചിത്രത്തിൽ ബാലതാരമായായിരുന്നു ജോമോളുടെ സിനിമയിലെ അരങ്ങേറ്റം. പിന്നീട് 'എന്ന് സ്വന്തം ജാനകിക്കുട്ടി' എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും താരം സ്വന്തമാക്കി. പഞ്ചാബി ഹൗസ്, മയിൽപ്പീലിക്കാവ്, നിറം തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ താരം തിളങ്ങി.
2002-ൽ ചന്ദ്രശേഖരപ്പിള്ളയുമായുള്ള വിവാഹശേഷമാണ് ജോമോൾ സിനിമയിൽ നിന്നും താൽക്കാലികമായി ബ്രേക്കെടുത്തത്. പിന്നീട് രണ്ട് കുട്ടികളുടെ അമ്മയായി കുടുംബജീവിതത്തിലേക്ക് ഒതുങ്ങിയ താരം 2017-ൽ വി.കെ. പ്രകാശിന്റെ 'കെയർഫുൾ' എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തിയത്. അടുത്തിടെ ഉണ്ണി മുകുന്ദൻ ചിത്രമായ 'ജയ് ഗണേഷ്', മമ്മൂട്ടി ചിത്രം 'കാതൽ ദി കോർ' (ജ്യോതികയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തത്) എന്നിവയിലൂടെ ജോമോൾ വീണ്ടും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി.






