
ബിഗ് ബോസ് മലയാളം സീസണ് 4ല്‍ മത്സരാര്‍ത്ഥിയായി എത്തി മലയാളികള്‍ക്ക് സുപരിചിതനായ വ്യക്തിയാണ് റോബിന് രാധാകൃഷ്ണന്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കുണ്ടറ നിയോജക മണഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു റോബിന് രാധാകൃഷ്ണന്. ഇപ്പോള്‍ ജീവിതപങ്കാളി ആരതി പൊടിയെ കുറിച്ച് റോബിന് പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
'എന്റെ പ്രിയപ്പെട്ട ഭാര്യയ്ക്ക്, ഓരോ വിജയത്തിന് പിന്നിലും ഒരു സ്ത്രീയുണ്ട് എന്ന് പറയാറുണ്ട്, എന്നാല്‍ നമ്മുടെ ജീവിതത്തില്‍ നീ എപ്പോഴും എനിക്ക് ഒപ്പമുണ്ട്. നിന്റെ ലാളിത്യത്താല്‍ വഴിനടത്തിയും, പ്രതിസന്ധികളില്‍ എന്റെ കൈപിടിച്ചും നീ കൂടെയുണ്ട്. നിന്റെ സ്നേഹം ഒരു വികാരം മാത്രമല്ല; അത് ഞാന്‍ ശ്വസിക്കുന്ന വായുവും ഓരോ ദിവസവും ഞാന്‍ തിരിച്ചെത്തുന്ന സുരക്ഷിതമായ ഇടവുമാണ്.
ഞാന്‍ വഴിതെറ്റി നില്ക്കുമ്പോള് എന്റെ വഴികാട്ടിയായതിനും , എന്റെ വിജയങ്ങളില്‍ എനിക്ക് ഏറ്റവും വലിയ പ്രോത്സാഹനം നല്‍കുന്നതിനും നന്ദി. എന്നില്‍ പോലും എനിക്ക് വിശ്വാസമില്ലാത്ത നിമിഷങ്ങളില്‍ എന്റെ ഏറ്റവും നല്ല വശങ്ങള് നീ കാണുന്നു, അതാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനം''- റോബിന് കുറിച്ചു.
2025 ഫെബ്രുവരി 16- നായിരുന്നു റോബിന് രാധാകൃഷ്ണനും ആരതി പൊടിയും വിവാഹിതരായത്. നടിയും സംരംഭകയുമാണ് ആരതി പൊടി.






