ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോഹ്ലിയില്‍ നിന്ന് കിട്ടുന്ന പ്രോത്സാഹനങ്ങളും ആശംസകളും പുതിയ തലമുറയിലെ കായിക താരങ്ങള്‍ക്ക് വലിയ ആവേശമാണ്. വലിയൊരു അവാര്‍ഡായിട്ടാണ് പലരും ഇതിനെ കാണാറുള്ളത്. ഐപിഎൽ 2026ൽ രാജസ്ഥാൻ റോയൽസിന്റെ ബാറ്റിങ് സെൻസേഷൻ വൈഭവ് സൂര്യവൻഷിയെ ഇന്ത്യൻ ഇതിഹാസം വിരാട് കോഹ്‌ലി കണ്ടതും സംസാരിച്ചതുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
ഇപ്പോഴിതാ ഇവര്‍ തമ്മിലുള്ള കൂടിക്കാഴ്ചയും അതിനുശേഷം കോഹ്ലി വൈഭവിന് നൽകിയ ഹൃദയസ്പർശിയായ സമ്മാനമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഗുവാഹത്തിയിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ വൈഭവ് നടത്തിയ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെയാണ് കോഹ്ലിയുടെ സന്ദേശം വൈഭവിന് എത്തിയത്. മത്സരശേഷം വൈഭവിനെ നേരിട്ട് കണ്ട വിരാട് കോഹ്‌ലി താരത്തെ അഭിനന്ദിക്കുകയും വൈഭവിന്റെ രാജസ്ഥാൻ റോയൽസ് ക്യാപ്പിൽ തന്റെ ഓട്ടോഗ്രാഫ് നൽകുകയും ചെയ്തു.
ആ ഓട്ടോഗ്രാഫിലും ഒരു പ്രത്യേകതയുണ്ടായിരുന്നു. ഒരു ഓട്ടോഗ്രാഫ് എന്നതിലുപരിയായി ഒരു പതിനഞ്ചുകാരന് ആത്മവിശ്വാസം നൽകുന്ന നാല് വാക്കുകളും കോഹ്ലി അതില്‍ കുറിച്ചു. ‘‘ഡിയര്‍ വൈഭവ്, വെല്‍ ഡണ്‍...’’ എന്നാണ് ക്യാപ്പില്‍ വിരാട് കുറിച്ചത്.
മത്സരത്തിൽ വിരാട് കോഹ്‌ലിയുടെ ടീമിനെതിരെ വൈഭവിന്റെ ബാറ്റിങ് കാണുന്നവര്‍ക്ക് അവിശ്വസനീയമായിരുന്നു. 26 പന്തിൽ നിന്ന് 78 റൺസ് വൈഭവ് അടിച്ചെടുത്തു. 300 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റില്‍ വൈഭവ് ബാറ്റ് വീശി. ഈ ഇന്നിംഗ്‌സോടെ വൈഭവ് ഐപിഎൽ 2026ലെ ഓറഞ്ച് ക്യാപ്പും സ്വന്തമാക്കി.

ഈ മത്സരത്തിൽ വൈഭവിനെ പുറത്താക്കിയത് വിരാട് കോഹ്‌ലിയുടെ ക്യാച്ചായിരുന്നു എന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം. തന്റെ ക്യാച്ചിലൂടെ പുറത്തായ വൈഭവിന്റെ പക്വതയാർന്ന ബാറ്റിങ് ക്രീസിൽ നിന്ന് നേരിട്ട് കണ്ട കോഹ്ലിക്ക് വൈഭവിനെ അഭിനന്ദിക്കാതിരിക്കാൻ കഴിഞ്ഞില്ല.
ഈ സീസണിൽ നാല് മത്സരങ്ങളിൽ നിന്നായി 200 റൺസ് നേടിയ വൈഭവ്, തന്റെ ഓപ്പണിംഗ് പങ്കാളി യശസ്വി ജയ്‌സ്വാളിനെ മറികടന്നാണ് റണ്ണില്‍ ഒന്നാമതെത്തിയത്. സീസണിൽ വൈഭവിന്റെ ഇതുവരെയുള്ള ടോപ് സ്കോർ 78 റൺസ് ആണ്.

Comments