
വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്ന് ആവശ്യപ്പെട്ട് വിദേശരാജ്യങ്ങളില്‍ അടക്കം വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി ക്യാമ്പയിന്‍. 'കെ സി വേണുഗോപാലിനോട് നോ പറയുക വിഡി സതീശനെ പിന്തുണക്കണം' എന്നാണ് ക്യാമ്പയിന്‍. രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ക്ക് ഇമെയില്‍ അയക്കാനും നിര്‍ദേശം.
യുകെ അടക്കമുള്ള വിദേശരാജ്യങ്ങളിലെ കോണ്‍ഗ്രസ് അനുകൂല മലയാളി സംഘടനകളുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിലാണ് ഇത്തരമൊരു സന്ദേശം പ്രചരിക്കുന്നത്. വി ഡി സതീശനെ പിന്തുണയ്ക്കുക കെ സി വേണുഗോപാലിന് നോ പറയുക എന്നതാണ് സന്ദേശത്തില്‍ പറയുന്നത്. ഒപ്പം മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുടെ ഇമെയില്‍ ഐഡിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വി ഡി സതീശനെ അനുകൂലിച്ച് ഈ ഐഡികളിലേക്ക് മെയില്‍ അയക്കാനാണ് ആവശ്യപ്പെടുന്നത്.






