
ബെംഗളൂരു: കുടകിലുണ്ടായ വാഹനാപകടത്തില്‍ കന്നഡ നടന്‍ ഹരീഷ് (40) കൊല്ലപ്പെട്ടു. ഹരീഷ് സഞ്ചരിച്ചിരുന്ന കാര്‍ കുശാല്‍ നഗറില്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.
കുശാല്‍ നഗറില്‍നിന്ന് ഹോസ്‌കോട്ടേക്ക് പോകുന്നതിനിടെയാണ് അപകടം. കന്നഡ സിനിമകളിലും ടെലിവിഷന്‍ സീരിയലുകളിലും സഹനടന്റെ വേഷങ്ങളിലൂടെയാണ് ഹരീഷ് ശ്രദ്ധിക്കപ്പെടുന്നത്.






