
വിജയ് ചിത്രം ജനനായകന്‍ ചോര്‍ന്ന സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റില്‍. തമിഴ്‌നാട് സൈബര്‍ ക്രൈം വിങ് ആണ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
ചിത്രത്തിന്റെ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. നിര്‍മാതാക്കളുടെ പരാതിയെ തുടര്‍ന്ന് ചിത്രത്തിന്റെ ലീക്കായ പതിപ്പ് പങ്കുവെച്ച 300 ലധികം ലിങ്കുകള്‍ ഇതിനോടകം നീക്കം ചെയ്തിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് മുമ്പുളള വിജയ്‌യുടെ അവസാന ചിത്രമാണ് ജനനായകന്‍. എച്ച്. വിനോദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
ഒട്ടേറെ താരങ്ങള്‍ പൈറസിക്കെതിരേ കര്‍ശനനിലപാടുമായി രംഗത്തെത്തി. സിനിമ ചോര്‍ന്നതില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് സെന്‍ട്രല്‍ ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. സിനിമകള്‍ സുരക്ഷിതമായ കീ ഡെലിവറി മെസേജ് സംവിധാനം വഴിയാണ് കൈകാര്യം ചെയ്യുന്നതെന്നും പാസ്വേഡ് ഇല്ലാതെ ഇത് ആര്‍ക്കും കാണാനാവില്ലെന്നും അവര്‍ വ്യക്തമാക്കി. ചിത്രത്തിന്റെ ലീക്കായ കോപ്പ് പ്രചരിപ്പിക്കുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യുന്നവര്‍ക്കെതിരെ കടുത്ത നടപടികളുണ്ടാകുമെന്ന് സൈബര്‍ വിങ് അറിയിച്ചിട്ടുണ്ട്.






