
തമിഴക വെട്രി കഴകം ( ടി.വി.കെ) അധ്യക്ഷന്‍ വിജയ് കന്യാകുമാരിയില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയുണ്ടായ അപ്രതീക്ഷിത സംഭവങ്ങളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. പ്രചാരണത്തിന്റെ ഭാഗമായി സൈക്കിള്‍ ചവിട്ടി നീങ്ങുകയായിരുന്ന വിജയ്യുടെ അടുത്തേക്ക് ജനക്കൂട്ടത്തില്‍ നിന്നും ഒരാള്‍ ഫ്ളവര്‍ ബോളെറിഞ്ഞു എറിയുന്നതും, ഉടന്‍ തന്നെ അദ്ദേഹം സൈക്കിളില്‍ നിന്നിറങ്ങി തിരിഞ്ഞോടുന്നതുമാണ് ദൃശ്യങ്ങളിലുളളത്.
Bomb anenu karuthi annan oodi 🥲#ThalapathyVijay #TVKVijay #Vijay#Thalapathy pic.twitter.com/WQQnryEHnn
— Cinema Pursuit (@CinemaPursuit) April 12, 2026
ബോള്‍ വരുന്നത് കണ്ട് അത് ബോംബാണെന്ന് കരുതിയാണോ താരം ഓടിയതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പരിഹാസം ഉയരുന്നുണ്ട്. വിജയ് ഓടിത്തുടങ്ങിയതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ താരത്തിന് ചുറ്റും വലയം തീര്‍ക്കുകയും വേഗത്തില്‍ അദ്ദേഹത്തെ കാരവനിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ ആരാധകര്‍ വലിയ തോതില്‍ ഇരച്ചെത്തിയതിനാലാണ് അദ്ദേഹം മാറിയതെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ വിശദീകരണം.






