
ഗുരുവായൂര്‍ കണ്ണന്റെ സന്നിധിയില്‍ ഇരട്ടക്കുഞ്ഞുങ്ങളുടെ ചോറൂണ് നടത്തിയതിന്റെ വിശേഷള്‍ പങ്കുവെച്ച് നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍. സോഷ്യല്‍മീഡിയയിലൂടെ വിഷ്ണു തന്നെയാണ് ഈ സന്തോവാര്‍ത്ത ആരാധകരെ അറിയിച്ചത്.
‘ഗുരുവായൂര്‍ ഉണ്ണിക്കണ്ണന്റെ മുന്നില്‍ വിനായകനും കാര്‍ത്തികേയനും ചോറൂണ് ’എന്നാണ് ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് വിഷ്ണു കുറിച്ചത്. ഒപ്പം വിഷു ആശംസകളും താരം നേര്‍ന്നിട്ടുണ്ട്. നിരവധിപ്പേരാണ് പോസ്റ്റിനു താഴെ ആശംസകള്‍ അറിയിച്ചെത്തുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലായിരുന്നു വിഷ്ണുവിനും ഐശ്വര്യയ്ക്കും ഇരട്ടക്കുട്ടികള്‍ ജനിച്ചത്. വിനായക്, കാര്‍ത്തികേയ എന്നാണ് കുഞ്ഞുങ്ങളുടെ പേര്. ഇവരെ കുടാതെ മാധവ് എന്ന ഒരു മകനും കൂടി ഈ ദമ്പതികള്‍ക്കുണ്ട്.






