താന്‍ പരുക്കനായ ഒരച്ഛനാണെന്ന് സമ്മതിച്ച് നടന് റാം ചരണ്‍. തന്റെ ഹൃദയമിടിപ്പാണ് മക്കളെന്നും അവരില്ലെങ്കില്‍ വീടുറങ്ങിയതു പോലെയാണെന്നും റാം ചരണ്‍ എസ്ക്വയര്‍ ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘ഞാൻ ഒരു പരുക്കനായ അച്ഛനാണ്.മക്കളെ ചാടാനും ചെളിയിൽ കളിക്കാനും മുകളിലേക്ക് വലിഞ്ഞ് കയറാനും റിസ്ക് എടുക്കാനുമൊക്കെ അനുവദിക്കുന്ന ഒരാളാണ് ഞാൻ. അവരെ വളർത്തുന്നത് അവരുടെ അമ്മയാണ്. എന്നാൽ ധൈര്യം വേണ്ടപ്പോൾ അവർ വരുന്നത് എന്റെ അടുത്തേക്കാണ്.
നമ്മുടെ മാതാപിതാക്കളെ നിരീക്ഷിക്കുന്നതിൽ നിന്നാണ് നമ്മൾ ഏറ്റവും വലിയ പാഠം പഠിക്കുന്നത്. ഈ നിമിഷം അവരുടെ കൂടെയുണ്ടാകാൻ പറ്റുന്ന ഒരാളാകണം. അങ്ങനെയൊരു അച്ഛനാകണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.
എന്റെ വളർത്തുമൃഗങ്ങളും എന്റെ കുടുംബവും... അവരാണ് എന്റെ യൂണിറ്റ്. എന്റെ ലോകം അല്പം ചെറുതായി നിലനിർത്താനാണ് ഞാൻ ശ്രമിക്കുന്നത്’.- റാം ചരൺ പറഞ്ഞു. 2012 ൽ റാം ചരണും ഉപാസനയും തമ്മിൽ വിവാഹിതരായത്.
2023 ൽ ദമ്പതികൾക്ക് ആദ്യത്തെ കുട്ടി ജനിച്ചു. ക്ലിൻ കാര എന്നാണ് കുഞ്ഞിന്റെ പേര്. ഈ വർഷം ജനുവരിയിലാണ് ഇവർക്ക് ഇരട്ടക്കുട്ടികൾ പിറന്നത്. ശിവ റാം കൊനിഡേല, അൻവീര ദേവി കൊനിഡേല എന്നാണ് ഇരട്ടക്കുട്ടികളുടെ പേര്. പെഡ്ഡിയാണ് റാം ചരണിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം.

Comments