ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

നിതിന്‍ രാജിന്റെ മരണം: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ പ്രതിഷേധം കത്തുന്നു ; റാമിന്റെ ക്ലിനിക്ക് അടിച്ചുതകര്‍ത്തു

Authored by Web Desk | Last updated: 16 Apr 2026, 12:33 PM | 1 min read

Print
Protests Intensify at Anjarakandy Medical College; Dr. Ram’s Clinic Vandalized
കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിന്റെ ആത്മഹത്യയെത്തുടര്‍ന്ന് പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധം തെരുവിലേക്ക് എത്തിയതിനെ തുടര്‍ന്ന് കുറ്റാരോപിതനായ ഡോ. റാമിന്റെ ക്ലിനിക്കിന്റെ ബോര്‍ഡുകള്‍ തകര്‍ത്തു.


ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു എന്ന് ആരോപിച്ച് റാമിനെതിരേ പ്രതിഷേധം ശക്തമാണ്. ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ക്ലിനിക്കിന്റെ ബോര്‍ഡുകള്‍ തകര്‍ത്ത പ്രവര്‍ത്തകര്‍ അവിടെ സംഘടനയുടെ പോസ്റ്ററുകളും പതിപ്പിച്ചു. സംഭവം നടന്ന് ആറു ദിവസമായിട്ടും റാമിനെയും കൂട്ടാളിയായ അദ്ധ്യാപികയെയും കണ്ടെത്താനായിട്ടില്ല.


കോളേജിലെ വിദ്യാര്‍ത്ഥി പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിനായി എസ്എഫ്‌ഐ അവിടെ യൂണിറ്റ് രൂപീകരിച്ചു. പട്ടികജാതി ക്ഷേമസമിതിയും കോളേജിലേക്ക് പ്രതിഷേധവുമായി എത്തി. നിതിന്റെ മരണത്തിന് പിന്നാലെ കോളേജിലെ അധ്യാപകരുടെ പീഡനങ്ങളെക്കുറിച്ച് പരാതികള്‍ ശേഖരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ഒരു പ്രത്യേക ഇമെയില്‍ സംവിധാനം ഒരുക്കിയിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഡോ. റാം ഉള്‍പ്പെടെയുള്ള മൂന്ന് അധ്യാപകര്‍ക്കെതിരെ 150-ലധികം പരാതികളാണ് ലഭിച്ചിരിക്കുന്നത്.


അധ്യാപകരുടെ മാനസിക പീഡനത്തിനെതിരെ തങ്ങളുടെ പ്രതീകാത്മകമായ വെള്ളക്കോട്ടുകള്‍ അഴിച്ചുവെച്ചാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്. 'മാതാപിതാക്കളുടെ അധ്വാനത്തിന്റെ ഫലമായ ഈ കോട്ടില്‍ ആദ്യം കണ്ണീരും പിന്നീട് ചോരയും വീണു' എന്ന വൈകാരികമായ മുദ്രാവാക്യവുമായാണ് അവര്‍ തെരുവിലിറങ്ങിയത്.


ഡോ. റാമിനെതിരെ മുന്‍പും പരാതികള്‍ ഉണ്ടായിരുന്നിട്ടും അധികൃതര്‍ നടപടിയെടുത്തില്ല. ഇയാളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാല അന്വേഷണ സമിതിയെ സമീപിക്കാനൊരുങ്ങുകയാണ് രക്ഷിതാക്കള്‍.


കേസ് വഴിതിരിച്ചുവിടാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് നിതിന്‍ രാജിന്റെ പിതാവ് രാജന്‍ ആരോപിച്ചു. ലോണ്‍ ആപ്പുകളുടെ ഭീഷണിയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന പോലീസ് വാദം തള്ളിയ അദ്ദേഹം, അധ്യാപകരുടെ നിരന്തരമായ പീഡനമാണ് തന്റെ മകനെ മരണത്തിലേക്ക് നയിച്ചതെന്ന് ഉറപ്പിച്ചു പറഞ്ഞു. നിലവിലെ പോലീസ് അന്വേഷണത്തില്‍ തൃപ്തരല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.


Tags

  • medical college
  • dental collage

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ലഷ്‌കര്‍-ഇ-ത്വയ്യിബയുടെ സ്ഥാപക നേതാവ് അമീര്‍ ഹംസയ്ക്ക് നേരെ വെടിവെയ്പ് ; ലാഹോറില്‍ ഗുരുതരാവസ്ഥയില്‍

ലഷ്‌കര്‍-ഇ-ത്വയ്യിബയുടെ സ്ഥാപക നേതാവ് അമീര്‍ ഹംസയ്ക്ക് നേരെ വെടിവെയ്പ് ; ലാഹോറില്‍ ഗുരുതരാവസ്ഥയില്‍

ആലപ്പുഴയിൽ മകളുടെ വിവാഹക്ഷണത്തിനിടെയുണ്ടായ അപകടം; ചികിത്സയിലായിരുന്ന വീട്ടമ്മയും മരിച്ചു

ആലപ്പുഴയിൽ മകളുടെ വിവാഹക്ഷണത്തിനിടെയുണ്ടായ അപകടം; ചികിത്സയിലായിരുന്ന വീട്ടമ്മയും മരിച്ചു

തെരുവുനായകൾക്ക് ഭക്ഷണം നൽകിയതിനെച്ചൊല്ലി തർക്കം; സ്ത്രീയുടെ കഴുത്തിൽ ഷാൾ മുറുക്കിയ യുവാവ് പിടിയില്‍

തെരുവുനായകൾക്ക് ഭക്ഷണം നൽകിയതിനെച്ചൊല്ലി തർക്കം; സ്ത്രീയുടെ കഴുത്തിൽ ഷാൾ മുറുക്കിയ യുവാവ് പിടിയില്‍

വനിതാ സംവരണ ഭേദഗതി ബില്‍ അവതരിപ്പിക്കാന്‍ അനുമതി; 207 അംഗങ്ങള്‍ പിന്തുണച്ചു, 126 പേര്‍ എതിര്‍ത്തു

വനിതാ സംവരണ ഭേദഗതി ബില്‍ അവതരിപ്പിക്കാന്‍ അനുമതി; 207 അംഗങ്ങള്‍ പിന്തുണച്ചു, 126 പേര്‍ എതിര്‍ത്തു

വീണ്ടും പടക്കദുരന്തം; ഗുണ്ട് കയ്യിലിരുന്ന് പൊട്ടി, പാലക്കാട് യുവാവിന് ദാരുണാന്ത്യം

വീണ്ടും പടക്കദുരന്തം; ഗുണ്ട് കയ്യിലിരുന്ന് പൊട്ടി, പാലക്കാട് യുവാവിന് ദാരുണാന്ത്യം

മൂന്ന് ബില്ലുകള്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് ; ഉച്ചയ്ക്ക് പ്രധാനമന്ത്രി ലോക്‌സഭയെ അഭിസംബോധന ചെയ്യും

മൂന്ന് ബില്ലുകള്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് ; ഉച്ചയ്ക്ക് പ്രധാനമന്ത്രി ലോക്‌സഭയെ അഭിസംബോധന ചെയ്യും