
തിരുവനന്തപുരം: വാല്‍പ്പാറയില്‍ ദുരന്തം ഏറെ ദുഃഖകരമാണെന്നും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ ആഴത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രിപിണറായി വിജയന്‍. പരിക്കേറ്റവര്‍ക്ക് ആവശ്യമെങ്കില്‍ മികച്ച ചികിത്സ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വേണ്ട സഹായങ്ങള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പു നല്‍കിയിട്ടുണ്ട്. കോയമ്പത്തൂര്‍ കളക്ടറുടെ നേതൃത്വത്തില്‍ എല്ലാ നടപടികളും സ്വീകരിച്ചുവരുകയാണെന്നും അറിയിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. അതീവ ദുഃഖകരമായ സംഭവമാണെന്നും അപകട വിവരം അറിഞ്ഞ ഉടനെ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ദുരന്തത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ദു:ഖം രേഖപ്പെടുത്തി. വാല്‍പ്പാറ അപകടം ദുഃഖകരമായ വാര്‍ത്തയാണെന്നും കുടുംബങ്ങളെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്നും കെസി വേണുഗോപാല്‍ എംപി പ്രതികരിച്ചു.
ഇരു സര്‍ക്കാരുകളും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇക്കാര്യം ആവശ്യപ്പെടുമെന്നുംരക്ഷാപ്രവര്‍ത്തനവും മറ്റുകാര്യങ്ങളും ചെയ്യണമെന്ന് സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. മലപ്പുറം പാങ്ങ് പാറമ്മല്‍ ജിഎല്‍പി സ്‌കൂളിലെ അധ്യാപകര്‍ സഞ്ചരിച്ച വാഹനമാണ് ചുരത്തിലെ ഹെയര്‍പിന്‍ വളവില്‍ വെച്ച് അപകടത്തില്‍പെട്ടത്. ഏഴു സ്ത്രീകളും രണ്ട് കുട്ടികളുമാണ് അപകടത്തില്‍ മരിച്ചത്.






