
സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛ വര്‍ധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ഓര്‍ഗാസം ഷോട്ടുകള്‍ക്ക് രാജ്യത്ത് പ്രീതിയേറുന്നതായി റിപ്പോര്‍ട്ട്. ഉപയോഗിക്കുന്നയാളുടെ സ്വന്തം ശരീരത്തിലെ പ്ലാസ്മയുമായി ബന്ധപ്പെട്ട ചികിത്സ നല്‍കുന്ന ക്ലിനിക്കുകളുടെയും ഉപയോഗിക്കുന്നവരുടേയും എണ്ണം കൂടിവരുന്നതായിട്ടാണ് വിവരം. ലൈംഗിക അസംതൃപ്തിയും വിവാഹമോചനങ്ങളും കൂടുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ വര്‍ദ്ധന.
ചികില്‍സ തേടുന്നയാളുടെ രക്തത്തില്‍ നിന്നും പ്ലാസ്മ വേര്‍തിരിച്ചെടുത്ത് മാറ്റംവരുത്തി ജനനേന്ദ്രിയത്തിലും മറ്റ് ശരീരഭാഗങ്ങളിലും കുത്തിവെച്ച്് സെന്‍സിറ്റിവിറ്റി ഉയര്‍ത്തുന്ന് രീതിയാണ് ഒ ഷോട്ടുകളില്‍ പരീക്ഷിക്കപ്പെടുന്നത്. ഓര്‍ഗാസം ഷോട്ടുകള്‍ സ്വീകരിക്കുമ്പോള്‍ വേഴ്ചയില്‍ ഉയര്‍ന്ന ലൈംഗികശേഷിയും ശക്തമായ രതിമൂര്‍ച്ഛയും ലഭിക്കുന്നെന്നാണ് അവകാശവാദം.
മധുവിധു ആഘോഷങ്ങള്‍ക്ക് മുന്‍പായി ഓര്‍ഗാസം ഷോട്ടുകള്‍ വലിയൊരു ശതമാനം പെണ്‍കുട്ടികള്‍ സ്വീകരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഒ ഷോട്ടുമായി ബന്ധപ്പെട്ട് പ്രചരണം നടത്തുന്ന എല്ലാ ക്ലിനിക്കുകള്‍ക്കും സംഗതിയെക്കുറിച്ച് കൃത്യമായ വിവരമില്ലെന്ന സര്‍വേ റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. എന്നിരുന്നാലും നിരവധി ക്ലിനിക്കുകളാണ് ഓ ഷോട്ടുകളെക്കുറിച്ച് പരസ്യങ്ങള്‍ ചെയ്യുന്നത്.
മനശ്ശാസ്ത്ര വിദഗ്ദ്ധര്‍ പക്ഷേ ഒ ഷോട്ട് ചികിത്സയെ പ്രോത്സാഹിപ്പിക്കുന്നില്ല. ലൈംഗികതയുമായി ബന്ധപ്പെട്ട കേസുകളില്‍ അതൃപ്തിക്കുള്ള കാരണങ്ങളില്‍ ശരീരം പോലെ തന്നെ മാനസീകനിലയും പ്രധാനമാണെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. സ്ത്രീകളിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ചിലതരം മാനസീക സംഘര്‍ഷങ്ങളും സമ്മര്‍ദ്ദങ്ങളും പോലെയുള്ള കാര്യങ്ങളും സ്ത്രീ ലൈംഗികതയെ ബാധിക്കുന്ന കാര്യമാണെന്നും അതിന് മനശ്ശാസ്ത്രപരമായുള്ള ചികിത്സകളും മരുന്നുകളുമാണ് വേണ്ടതെന്നുമാണ് മാനസീക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.






